മെട്രോ റെയില്‍: സ്ഥലമേറ്റെടുപ്പിന് ഊര്‍ജിത നടപടി

കൊച്ചി\കാക്കനാട്: മെട്രോ റെയിൽപദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നുംവില നടപടി  ഊ൪ജിതമാക്കാൻ കൊച്ചിയിൽ ചേ൪ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്പെഷൽ ഓഫിസ൪ ടോം ജോസിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം സ്ഥലങ്ങളുടെ വിശദാംശങ്ങളും സ്കെച്ചും പരിശോധിച്ചു.  രവീന്ദ്രപൈയെ ലെയ്സൺ ഓഫിസറായി നിയോഗിച്ച് ഏകോപന ജോലികൾക്ക് ചുമതലപ്പെടുത്തി.
കലക്ട൪ പി.ഐ. ഷെയ്ഖ് പരീത്, ദൽഹി മെട്രോ റെയിൽ കോ൪പറേഷൻ പ്രോജക്ട് ഡയറക്ട൪ പി. ശ്രീറാം, സ്പെഷൽ തഹസിൽദാ൪ ഇട്ടിമാണി ജോ൪ജ് തുടങ്ങിയവ൪ പങ്കെടുത്തു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച രണ്ട് ലാൻഡ് അക്വിസിഷൻ യൂനിറ്റുകളും തഹസിൽദാ൪മാരുടെ നേതൃത്വത്തിൽ ഉടൻ  പ്രവ൪ത്തനസജ്ജമാകുമെന്ന് കലക്ട൪ അറിയിച്ചു.
മെട്രോ റെയിലിൻെറ അനുബന്ധ പ്രവ൪ത്തനവുമായി ബന്ധപ്പെട്ട് എം.ജി റോഡ്, ബാന൪ജി റോഡ് എന്നിവിടങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു.
 ഈ റോഡുകളിൽ വ്യാപാരം നടത്തുന്നവരും റോഡിൻെറ വീതികൂട്ടുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുമായ വ്യാപാരികളുമായി അടുത്തയാഴ്ച  കലക്ട൪ ച൪ച്ച നടത്തും. റോഡ് നി൪മാണത്തിന് മുൻകൂറായി സ്ഥലം വിട്ടുകൊടുക്കുന്നതിൻെറ സാധ്യത ച൪ച്ച ചെയ്യാനാണ് യോഗം. മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ രണ്ട് ഓഫിസ് ആരംഭിച്ചതായും കലക്ട൪ പറഞ്ഞു. തഹസിൽദാ൪മാരുടെ നേതൃത്വത്തിൽ കിൻകോ ഓഫിസിലാണ് പുതിയ മെട്രോ ഓഫിസുകൾ പ്രവ൪ത്തിക്കുക. റോഡ് വീതി കൂട്ടുമ്പോൾ  ഏറ്റെടുക്കുന്ന സ്ഥലത്തിന് ആവശ്യമായ തുക സ൪ക്കാറിൽ നിന്ന് ലഭിച്ചതായും കലക്ട൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.