കൈയേറ്റഭൂമിയിലെ കുടില്‍ തീവെച്ച് നശിപ്പിച്ച് സ്ഥലം ഏറ്റെടുത്തു

മൂന്നാ൪: സ൪ക്കാ൪ ഭൂമി കൈയേറി നി൪മിച്ച കുടിൽ റവന്യൂ അധികൃത൪ തീവെച്ച് നശിപ്പിച്ച ശേഷം സ്ഥലം ഏറ്റെടുത്തു. ഗ്രാംസ്ലാൻഡ് റോഡിൽ ശവക്കോട്ടക്ക് സമീപം സ൪വേ നമ്പ൪ 62/25-2 ൽപ്പെട്ട ഒരേക്ക൪ സ്ഥലമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏറ്റെടുത്തത്.
കെ.ഡി.എച്ച് വില്ളേജിലെ ഈ റവന്യൂ ഭൂമി ചില രാഷ്ട്രീയ നേതാക്കളാണ് കൈവശം വെച്ചതെന്നറിയുന്നു. കുടിൽ നി൪മിച്ച ശേഷം ശമ്പളം നൽകി ആളുകളെ താമസിപ്പിക്കുന്നതിനിടെയാണ് സബ് കലക്ടറുടെ നി൪ദേശപ്രകാരം സെക്ട൪ ഓഫിസ൪ ശ്രീകുമാറും സംഘവും സ്ഥലം ഏറ്റെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.