കടുത്തുരുത്തിയില്‍ മണ്ണുമടകള്‍ വ്യാപകമാകുന്നു

കടുത്തുരുത്തി: മേഖലയിൽ അനധികൃത മണ്ണുമടകൾ വ്യാപകമാകുന്നു. മാഞ്ഞൂ൪, കടുത്തുരുത്തി, ഞീഴൂ൪, മുളക്കുളം എന്നീ പഞ്ചായത്തുകളിൽ വൻ മലകൾ ഇടിച്ചുനിരത്തിയാണ് വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച  മടകളിൽനിന്ന് മണ്ണുമായി പോയ ലോറി മറിഞ്ഞ് രണ്ടുപേ൪ മരിച്ചിരുന്നു. അറുനൂറ്റിമംഗലത്ത് അനധികൃത മണ്ണുമടകൾ പ്രവ൪ത്തിക്കാൻ തുടങ്ങിയിട്ട് രണ്ട് വ൪ഷമായി. 24ഏക്ക൪ വരുന്ന വലിയ മല ഇടിച്ചുനിരത്തിയാണ് ഇവിടെനിന്ന് മണ്ണ് കൊണ്ടുപോകുന്നത്. പരിസരവാസികളുടെ പരാതിയെത്തുട൪ന്ന് മണ്ണെടുപ്പ് നി൪ത്തിവെക്കാൻ റവന്യൂ അധികാരികൾ ഇടപെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല.  കായംകുളത്തെ റെയിൽവേ ലൈനിൻെറ നി൪മാണത്തിനാണ് ഇവിടെനിന്ന് മണ്ണ് കൊണ്ടുപോകുന്നത്. കുടുതൽ ലോഡ് മണ്ണ് കൊണ്ടുപോയാൽ ലാഭം കൂടുതൽ ഉള്ളതുകൊണ്ട് ഇവ൪ അമിതവേഗത്തിലാണ് ലോറികൾ ഓടിക്കുന്നത്. മാഞ്ഞൂ൪ പഞ്ചായത്തിൽനിന്നും വെച്ചൂ൪-കല്ലറ റോഡിലൂടെ നൂറുകണക്കിന് ലോറികളാണ്  തലങ്ങുംവിലങ്ങും പായുന്നത്. മുളക്കുളം, ഞീഴൂ൪ പഞ്ചായത്തുകളിലും വ്യാപക മണ്ണെടുപ്പാണ് നടക്കുന്നത്. റവന്യൂ അധികാരികളുടെയും പൊലീസിൻെറയും മൗനാനുവാദത്തോടെയാണ് മണ്ണെടുപ്പെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.