ഡി.വൈ.എഫ്.ഐ -പോപ്പുലര്‍ഫ്രണ്ട് സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ ഡി.വൈ.എഫ്.ഐ-പോപ്പുല൪ഫ്രണ്ട് സംഘ൪ഷത്തിൽ രണ്ട് സിവിൽ പൊലീസ് ഓഫിസ൪മാ൪ അടക്കം നാലുപേ൪ക്ക് പരിക്കേറ്റു. കുറത്തികാട് പൊലീസ് സ്റ്റേഷനിലെ ഫ്ളയിങ് സ്ക്വാഡിലുണ്ടായിരുന്ന ഓഫിസ൪ അബ്ദുൽ സലീം ഖാൻ, നൂറനാട് പൊലീസ് സ്റ്റേഷനിലെ രാധാകൃഷ്ണൻ, സി.പി.എം പ്രവ൪ത്തകരായ അബ്ദുൽ സലീം (40), അബ്ദുൽ സലാം (52) എന്നിവ൪ക്കാണ് പരിക്ക്.
അബ്ദുൽ സലാമിന് മ൪ദനമേറ്റും മറ്റുള്ളവ൪ക്ക് കല്ളേറിലുമാണ് പരിക്കേറ്റത്. പരിക്കേറ്റ സി.പി.എം പ്രവ൪ത്തകരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറോടെ കെ.പി റോഡിൽ പത്തനംതിട്ട-ആലപ്പുഴ ജില്ലാ അതി൪ത്തിയായ അമ്മൻകോവിൽ ജങ്ഷനിലായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പ്രവ൪ത്തകനായ ആദിക്കാട്ടുകുളങ്ങര വിളയിൽ പടീറ്റതിൽ ഹഫീസിനെ (31) ബൈക്കിലെത്തിയ നാലംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൻെറ പേരിൽ പോപ്പുല൪ഫ്രണ്ട് പ്രവ൪ത്തക൪ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ പ്രതിഷേധിച്ച് പ്രവ൪ത്തക൪ പഴകുളത്തുനിന്ന് അമ്മൻകോവിൽ ജങ്ഷനിലേക്ക് പ്രകടനം നടത്തി. ഇതേ സമയം, ഡി.വൈ.എഫ്.ഐ പ്രവ൪ത്തകനെ മ൪ദിച്ചതിൽ പ്രതിഷേധിച്ച്  അമ്മൻകോവിൽ ജങ്ഷനിൽനിന്ന്  ആദിക്കാട്ടുകുളങ്ങരയിലേക്ക് പ്രകടനം നടത്താനായി  ഡി.വൈ.എഫ്.ഐപ്രവ൪ത്തക൪ ജങ്ഷനിൽ തടിച്ചുകൂടിയിരുന്നു.
പോപ്പുല൪ഫ്രണ്ട് പ്രകടനം അമ്മൻകോവിൽ ജങ്ഷനിലേക്ക് എത്തിയത് പൊലീസ് തടഞ്ഞതാണ് സംഘ൪ഷത്തിന് തുടക്കമിട്ടത്. ഇരുവിഭാഗത്തും നിന്ന് കല്ളേറുമുണ്ടായി. അരമണിക്കൂറോളം ജങ്ഷൻ സംഘ൪ഷത്തിന് വേദിയായി. കല്ളേറിൽ റോഡിന് ഇരുവശത്തെ പത്തോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. റോഡരികിൽ കിടന്ന നൂറനാട് പൊലീസ് ജീപ്പിൻെറ പിറകുവശത്തെ ലൈറ്റ് അടിച്ചുതക൪ത്തു. സംഭവത്തെത്തുട൪ന്ന് പോപ്പുല൪ഫ്രണ്ട് പ്രവ൪ത്തക൪ പഴകുളം ഭാഗത്തേക്ക് മടങ്ങിപ്പോയി.
ആ൪. രാജേഷ് എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി കെ. രാഘവൻ എന്നിവ൪ സ്ഥലത്തെത്തി. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഹഫീസിനെ വെട്ടിയ സംഭവത്തിൽ പോപ്പുല൪ഫ്രണ്ട് പ്രവ൪ത്തകരായ ഷാജി ഉൾപ്പെടെ മൂന്നുപേ൪ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവസമയം കൂടുതൽ പൊലീസ് ഇല്ലാതിരുന്നതാണ് സ്ഥിതി വഷളാകാൻ കാരണമെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.