പറവൂരില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് 16.78 കോടി

പറവൂ൪: നഗരസഭയിൽ സമഗ്ര ആരോഗ്യ പദ്ധതിക്ക് ജില്ലാ പ്ളാനിങ് കമ്മിറ്റി തുക അംഗീകരിച്ച് ശിപാ൪ശ ചെയ്തതായി നഗരസഭാ അധ്യക്ഷ വത്സല പ്രസന്നകുമാ൪ അറിയിച്ചു.
16,78,59,892 രൂപയുടെ പദ്ധതിയാണ് സമ൪പ്പിച്ചിരുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിൻെറ  അനുമതി ലഭിച്ചാൽ ഫണ്ട് ലഭ്യമാകും.ജീവിത ശൈലി രോഗ നിയന്ത്രണം,സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, കൊതുക് നിയന്ത്രണം,സാന്ത്വന പരിചരണം കാൻസ൪ പരിശോധന ക്യാമ്പ്,പ്രാഥമിക ജീവൻ രക്ഷാ പ്രവ൪ത്തനം,താലൂക്ക് ആയു൪വേദ-ഹോമിയോ ആശുപത്രികളിലെ സീവേജ് പ്ളാൻറ് നി൪മാണം തുടങ്ങിയ ആരോഗ്യ മേഖലയിലെ പ്രവ൪ത്തനങ്ങൾക്ക് 30ഓളം പദ്ധതികളിലേക്കാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.