പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് നാല് ലക്ഷം കവര്‍ന്നു

തൃശൂ൪: സ്വകാര്യ ധനകാര്യസ്ഥാപനമടച്ച് വീട്ടിലേക്ക് പോയ ഉടമയെ സ്കൂട്ടറിൽ നിന്ന് ചവിട്ടി വീഴ്ത്തി നാല് ലക്ഷവും 60 ഗ്രാം സ്വ൪ണാഭരണങ്ങളും അപഹരിച്ചു.
കുരിയച്ചിറ പുറത്തൂ൪ സണ്ണിയാണ്  ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിൻെറ ആക്രമണത്തിനിരയായത്. നഗരത്തിനടുത്ത് പറവട്ടാനി കോ൪പറേഷൻ മൈതാനത്തിന് സമീപം ‘നസ്രത്ത്’ അങ്ങാടിയിൽ രാത്രി എട്ടോടെയാണ് സംഭവം.
പറവട്ടാനി-മണ്ണുത്തി റോഡിൽ സ്വ൪ണ പണയത്തിൻമേൽ വായ്പ നൽകുന്ന എസ്.ജെ ഫൈനാൻസിൻെറ ഉടമയാണ് സണ്ണി. സ്ഥാപനത്തിൽനിന്ന് ഏതാനും മീറ്റ൪ അകലെയായിരുന്നു ആക്രമണം.
ആൾതാമസം കുറവുള്ള ഇവിടെ ആകെയുള്ളത് കാൽഡിയൻ ച൪ച്ചിൻെറ ബ്രദ൪മിഷൻ സെമിത്തേരിയാണ്. സംഭവത്തിൽ കേസെടുത്ത തൃശൂ൪ ഈസ്റ്റ് പൊലീസ് സണ്ണിയിൽനിന്ന് മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.