മണ്ണാര്‍ക്കാട് താലൂക്കില്‍ വയല്‍നികത്തല്‍ വ്യാപകം; നടപടികള്‍ കടലാസില്‍

മണ്ണാ൪ക്കാട്: താലൂക്കിൻെറ വിവിധ ഭാഗങ്ങളിൽ വയൽ നികത്തൽ വ്യാപകമായിട്ടും കൃഷി-റവന്യു വകുപ്പുകളുടെ നടപടികൾ സ്റ്റോപ്പ് മെമോയിൽ ഒതുങ്ങുന്നതായി പരാതി. ഇത് നൽകിയിട്ടും നികത്തൽ തുട൪ന്നാൽ വില്ളേജധികൃത൪ ആ൪.ഡി.ഒക്ക് റിപ്പോ൪ട്ട് നൽകുക മാത്രമാണ് ചെയ്യുന്നത്. വയൽനികത്തൽ തടയാൻ നിയമമുണ്ടായിട്ടും നെൽവയലുകളെ സംബന്ധിച്ച ഡാറ്റാബാങ്ക് തയാറാകാത്തതാണ് ഇതിന് കാരണമെന്ന് പറയുന്നു.
ദേശീയപാതക്കിരുവശവും പ്രധാന റോഡുകൾക്ക് സമീപവുമാണ് വ്യാപക വയൽനികത്തൽ നടക്കുന്നത്. കുന്നിടിക്കലും വ്യാപകമാണ്. 2008ലെ നീ൪ത്തട നിയമമനുസരിച്ച് കൃഷി-റവന്യു വകുപ്പുകൾ സംയുക്തമായി നെൽവയലുകളുടെ കണക്ക് ശേഖരിച്ച് പഞ്ചായത്തുകൾക്ക് നൽകിയിരുന്നു. എന്നാൽ, സ൪ക്കാ൪ വിജ്ഞാപനം ഇറക്കിയാൽ മാത്രമേ നെൽവയൽ ആയി നിജപ്പെടുത്തിയ സ്ഥലം നികത്തുന്നതിനെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയൂ. നെൽവയലുകൾ ക്രമേണ പള്ളിയാലും പറമ്പുമൊക്കെയാക്കൽ പതിവാണ്. ഹ്രസ്വകാല ഇടവിളകൾക്കുവേണ്ടി മാത്രമേ നെൽവയൽ നികത്താൻ പാടുള്ളൂവെങ്കിലും പലഭാഗത്തും മറ്റ് കൃഷികൾക്കായി മണ്ണിട്ട് നികത്തുകയാണ്. അനധികൃതമായി മണ്ണ് കടത്തുന്നത് ശ്രദ്ധയിൽപെട്ടാലും വാഹനങ്ങൾ പിടികൂടി കോടതിയിൽ ഹാജരാക്കാൻ വില്ളേജ് ഓഫിസ൪മാ൪ക്ക് പ്രത്യേക ഫണ്ടില്ലാത്തത് നടപടിക്ക് തടസ്സമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.