തമിഴ്നാട് ബസ് തടഞ്ഞെന്നാരോപിച്ച് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

കൊല്ലങ്കോട്: മുല്ലപെരിയാ൪ പ്രശ്നത്തിൽ തമിഴ്നാട്  ബസ്  തടഞ്ഞുവെച്ചെന്നാരോപിച്ച് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാഞ്ചിറ സ്വദേശി മുരുകൻ(49), വട്ടേക്കാട് സ്വദേശി മുബാറക്ക് (32), ചിക്കണാംപാറ സ്വദേശി അബൂത്വാഹി൪(26) എന്നിവരെയാണ് ആലത്തൂ൪ സ൪ക്കിൾ ഇൻസ്പെക്ട൪ സന്തോഷ്കുമാ൪ കസ്റ്റഡിയിലെടുത്തത്. തൃശൂരിൽനിന്ന് പഴനിയിലേക്ക്പോവുകയായിരുന്ന തമിഴ്നാട് ചേരൻ ട്രാൻസ്പോ൪ട്ടിനെ തടഞ്ഞുവെച്ചെന്നായിരുന്നു പൊലീസിൻെറ ഭാഷ്യം. എന്നാൽ, ബസ് തടഞ്ഞിട്ടില്ളെന്നും യാത്രക്കാരെ ഇറക്കാൻ നി൪ത്തിയ ഡ്രൈവറോട് തമിഴ്നാട്ടിൽ പ്രശ്നമുണ്ടോ എന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും  നാട്ടുകാ൪ പറഞ്ഞു.
കസ്റ്റഡിയിലെടുത്തവരെ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട്ടെ വ്യാപാരികളും ഓട്ടോ-ടാക്സി ഡ്രൈവ൪മാരും നാട്ടുകാരും പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ പ്രശ്നം വഷളായി.  മുൻ.ഡി.സി.സി പ്രസിഡൻറ് കെ.പി.ഗംഗാധരമേനോൻ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ ഇടപെട്ടിട്ടും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതായപ്പോൾ നാട്ടുകാ൪ കൂടുതൽപ്രശ്നമുണ്ടാക്കി.  പിന്നീട് പിടികൂടിയവരെ വിട്ടയച്ചു.
കൊല്ലങ്കോട്ട്നിന്ന് പറമ്പിക്കുളക്കുളത്തേക്ക് വിനോദയാത്ര പോയ സംഘത്തെ ആനമലക്ക് സമീപം ജനക്കൂട്ടം തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്തെന്നും കേരളത്തിലെ വാഹനങ്ങളെ ഗോവിന്ദാപുരത്തിന് സമീപം തമിഴ്സംഘടനകൾ തടഞ്ഞുവെക്കുന്നുവെന്നുമാരോപിച്ചാണ് കൊല്ലങ്കോട്ട് തിങ്കളാഴ്ച രാവിലെ മുതൽ തമിഴ്നാട് വാഹനങ്ങളെ തടഞ്ഞുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.