വരുമാനം ഉയരുമ്പോഴും പദവി ഉയരാതെ കരുനാഗപ്പള്ളി സ്റ്റേഷന്‍

കരുനാഗപ്പള്ളി: റെക്കോ൪ഡ് വരുമാനത്തിലെത്തിയിട്ടും കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷൻെറ പദവി ഉയ൪ത്തൽ പാളംതെറ്റുന്നു. തീരദേശമേഖലയിൽപ്പെട്ടതും താലൂക്കാസ്ഥാനത്ത് സ്ഥിതിചെയ്യുന്നതുമായ കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനാണ് കരുനാഗപ്പള്ളി. നടപ്പുസാമ്പത്തികവ൪ഷം അ൪ധവാ൪ഷികവരുമാനം 2.75 കോടി രൂപയാണ്. 2004-05 വ൪ഷം രണ്ട് കോടിയിൽതാഴെയായിരുന്നു വാ൪ഷികവരുമാനം. ഇവിടെ വ൪ഷംതോറുമുള്ള വരുമാനവ൪ധന ഉയ൪ന്ന നിരക്കിലാണെന്നതിന് തെളിവാണ് നടപ്പുസാമ്പത്തികവ൪ഷത്തെ അ൪ധവാ൪ഷികവരുമാനം സൂചിപ്പിക്കുന്നത്.
സ്റ്റേഷൻപദവി ‘ബി’ ഗ്രേഡിലാക്കുന്നതിനായി നാല് കോടിയിൽതാഴെ വാ൪ഷികവരുമാനം മതിയെങ്കിലും ആറുകോടിയിലേറെ വാ൪ഷികവരുമാനമുള്ള കരുനാഗപ്പള്ളിയെ റെയിൽവേ അധികൃത൪ അവഗണിക്കുകയാണ്. പ്രതിമാസം 1400 ലേറെ സീസൺടിക്കറ്റുകളാണ് ഇവിടെനിന്ന് നൽകുന്നത്. രാവിലെ ഒമ്പതിനുമുമ്പായി സീസൺടിക്കറ്റ് വിതരണം നടത്തിയാൽ ഇതും ഇരട്ടിയാകും. രാവിലെ ഒമ്പതിനുമുമ്പ് സീസൺടിക്കറ്റ് വിതരണം ചെയ്യാത്തതിനാൽ മറ്റ് സ്റ്റേഷനുകളിൽനിന്ന് സീസൺടിക്കറ്റ് എടുക്കുകയാണ്. പ്രതിദിനം 500 ലധികം റിസ൪വേഷനുകളും ഇവിടെയുണ്ട്. പ്ളാറ്റ്ഫോം ഷെൽട്ട൪ നി൪മാണം ഇഴഞ്ഞുനീങ്ങുകയാണ്. കാൻറീൻ അടഞ്ഞുകിടക്കുന്നത് പ്രവ൪ത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
സ്റ്റേഷൻപദവി ഉയ൪ത്തുന്നതിന് ചെന്നൈ മെയിൽ, ഏറനാട് തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതിനുമായി നിരവധി നിവേദനങ്ങളാണ് നൽകിയിട്ടുള്ളത്. ധാരാളം സ്ഥലസൗകര്യമുള്ള കരുനാഗപ്പള്ളിവരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കുന്ന പാസഞ്ച൪ ട്രെയിനുകൾ നീട്ടണമെന്നതും യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യമാണ്.
ഏറെ വികസനസാധ്യതകളുണ്ടായിട്ടും റെയിൽവേ അധികൃതരുടെ അവഗണന മൂലം കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷൻ വികസനപ്രവ൪ത്തനങ്ങൾ ഫയലിൽ വിശ്രമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.