അരൂ൪: അഴിമതിവിരുദ്ധ സമരത്തിന് സി.പി.എം നേതാക്കൾ വിളിച്ചാൽ ജനങ്ങൾ എത്താത്തത് നേതാക്കളിൽ പലരും അഴിമതിക്കാരായതുകൊണ്ടാണെന്ന് പാ൪ട്ടി ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു. പാ൪ട്ടിയിലെ തെറ്റുകൾ തിരുത്തപ്പെടുന്നില്ളെന്നും ചന്ദ്രബാബു പറഞ്ഞു. അരൂ൪ ഏരിയാസമ്മേളനം എഴുപുന്ന തെക്ക് എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
18ാം പാ൪ട്ടി കോൺഗ്രസ് മുതൽ പാ൪ട്ടി സമ്മേളനങ്ങൾ സംഘടനാപരമായി നടത്തേണ്ടതിൻെറ നി൪ദേശങ്ങൾ എല്ലാ ഘടകങ്ങൾക്കും ലഭിക്കുന്നുണ്ട്. പക്ഷേ, തിരുത്തൽ നടക്കുന്നില്ല. രേഖയിൽത്തന്നെ സമ്മേളനങ്ങളിലെ തെരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്ന ഭാഗമാണ് അണികൾ കൂടുതൽ പ്രാധാന്യത്തോടെ വായിക്കുന്നത്.
പി.കെ. സാബു, മണി പ്രഭാകരൻ, സി.ആ൪. ആൻറണി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എട്ട് ലോക്കൽ കമ്മിറ്റികളിൽനിന്ന് 148 പ്രതിനിധികളും 18 ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനാ റിപ്പോ൪ട്ട് ബി. വിനോദ് അവതരിപ്പിച്ചു. ച൪ച്ചക്കുശേഷം സമ്മേളനം തിങ്കളാഴ്ച വീണ്ടും ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.