കോട്ടക്കുന്നില്‍ ചൊവ്വാഴ്ച മുതല്‍ അഞ്ച് രൂപ ഫീസ്

മലപ്പുറം: കോട്ടക്കുന്നിലെ പ്രവേശ ഫീസ് പേര് മാറ്റി കോട്ടക്കുന്ന് വികസന ഫണ്ട് എന്ന പേരിൽ നടപ്പാക്കുന്നു. അഞ്ച് രൂപയാണ് ഫീസ്. ചൊവ്വാഴ്ച മുതൽ ഇത് നിലവിൽ വരും. നഗരസഭ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയിൽ ചേ൪ന്ന ഉപസമിതി യോഗത്തിലാണ് തീരുമാനം. 10 വയസ്സിന് താഴെയുള്ളവ൪, 65 വയസ്സിന് മുകളിലുള്ളവ൪ എന്നിവ൪ക്കും രാവിലെ പത്ത് വരെയും പ്രവേശം സൗജന്യമാണ്. ഫീസ്കൗണ്ട൪ കുന്നിന് മുകളിലേക്ക് മാറ്റും. നഗരസഭയുടെ തീ൪പ്പിന് വിധേയമായി വാട്ട൪ തീം പാ൪ക്കിലെ ഒരു റൈഡിൻെറ ഫീസ് നൽകിയാൽ  മറ്റു റൈഡുകളും നടത്താം. ഈയിനത്തിലെ ഫീസ് കുറക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ഡി.ടി.പി.സി രൂപകൽപന ചെയ്ത ആറു പ്രാജക്ടുകളിൽ രണ്ടെണ്ണം ആറുമാസത്തിനുള്ളിൽ പൂ൪ത്തിയാക്കും. കുട്ടികളുടെ പാ൪ക്കും കുട്ടികളുടെ  ട്രാഫിക്  ബോധവത്കരണ പാ൪ക്കായ ഫോറിൻ ബസാറുമാണ് ആദ്യം തുടങ്ങുക. ഇവ നിശ്ചിത സമയത്തിനകം പൂ൪ത്തിയായിട്ടില്ളെങ്കിൽ പദ്ധതി ഉപേക്ഷിക്കും. ഒരു മാസത്തിനുള്ളിൽ ലൈറ്റ് സംവിധാനവും രണ്ട് മാസത്തിനുള്ളിൽ അറ്റകുറ്റപ്പണികളും പൂ൪ത്തിയാക്കും.
സൂര്യാസ്തമയം ആസ്വദിക്കുന്നതിന് സ്കൈ വാക്ക് ആവിഷ്കരിക്കും. ഇതിന് സ൪ക്കാ൪ സ്ഥാപനമായ കെല്ലുമായി ച൪ച്ച നടത്തും. വൃദ്ധ൪ക്ക് അമാര പാ൪ക്ക്, മലപ്പുറത്തിൻെറ ചരിത്രം വിവരിക്കുന്ന മ്യൂസിയം, കേന്ദ്ര സ൪ക്കാറിൻെറ സഹായത്തോടെ ലേസ൪ ഷോ, കേബിൾ കാ൪, മിറ൪ മേയ്സ് എന്നിവ പിന്നീട് നടപ്പാക്കും. വേങ്ങര റോഡിൽ ചരിത്ര മ്യൂസിയവും ഇക്കോ മ്യൂസിയവും തുടങ്ങും. ഇതിന് ഡി.ടി.പി.സി.യെ ചുമതലപ്പെടുത്തി. കാവുങ്ങൽ ബൈപാസിനെ മാതൃകാ തെരുവാക്കാനും പദ്ധതിയുണ്ട്. കോട്ടക്കുന്നിലെ വസ്തുക്കൾ നശിപ്പിക്കുന്നവ൪ക്ക് പിഴ ചുമത്തും. സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കും. ഇതിന് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. സുരക്ഷാ ജീവനക്കാരുടെ എണ്ണം വ൪ധിപ്പിക്കാനും തീരുമാനമായി.
വികസന ഫണ്ടിലെ 75 ശതമാനം ഡി.ടി.പി.സിക്കും ബാക്കി നഗരസഭക്കുമാണ്. അതേസമയം, കുട്ടികളുടെ പാ൪ക്കിൽ നിന്നുള്ള വരുമാനത്തിൻെറ മുക്കാൽ പങ്കും നഗരസഭക്കും ബാക്കി ഡി.ടി.പി.സിക്കുമാണ്. കോട്ടക്കുന്ന് മാത്രമാണ് മലപ്പുറത്തിന് വികസിക്കാനുള്ള ഏകമാ൪ഗമെന്നും പദ്ധതികളിൽനിന്ന് ലഭിക്കുന്ന തുക കോട്ടക്കുന്നിൻെറ വികസനത്തിന് ചെലവഴിക്കുമെന്നും ചെയ൪മാൻ പറഞ്ഞു.
ഉപസമിതി ച൪ച്ചയിൽ പങ്കെടുത്ത ഐ.എൻ.എൽ, സി.പി.എം, സോളിഡാരിറ്റി, സി.പി.ഐ എന്നീ സംഘടനാ പ്രതിനിധികൾ പ്രവേശ ഫീസ് ഏ൪പ്പെടുത്തുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.