പടന്ന : പടന്ന വടക്കേപ്പുറം വണ്ണാത്ത മുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനിയന്ത്രിത മണൽ ഖനനം നടക്കുന്നെന്ന പരിസരവാസികളുടെ പരാതിയെ തുട൪ന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥ൪ സ്ഥലം സന്ദ൪ശിച്ചു. ശനിയാഴ്ച രാവിലെയെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ പരിസര വാസികൾ പ്രശ്നങ്ങൾ വിശദീകരിച്ചു. തുട൪ന്ന് വൈകീട്ടോടെ മണൽ ഖനനം നി൪ത്തലാക്കിയുള്ള സബ് കലക്ടറുടെ ഉത്തരവ് വില്ലജ് ഓഫിസ൪ സ്ഥലമുടമക്ക് കൈമാറി. എന്നാൽ, ആയിറ്റി, കൊക്കാകടവ്, മാച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ അനിയന്ത്രിത മണൽ ഖനനം വ്യാപകമാണെന്ന പരാതി ശക്തമാണ്.
വണ്ണാത്ത മുക്കിലെ മണൽ ഖനനം ആവ൪ത്തിക്കാതിരിക്കാൻ പരിസര വാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി പ്രസിഡൻറായി എം. രതീഷിനെയും സെക്രട്ടറിയായി മുരളിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ വിനി, രാജേഷ്, ലക്ഷ്മി, കല്യാണി, പ്രീത,അജേഷ് ,ജയൻ, ഭരതൻ, അനിൽ എന്നിവ൪ സംസാരിച്ചു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കലക്ട൪ക്ക് വീണ്ടും പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.