കോട്ടയം: റെക്കോഡ് ജനക്കൂട്ടം എത്തുമെന്ന് പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിക്ക് പഴുതടച്ച ക്രമീകരണം ദ്രുതഗതിയിൽ പൂ൪ത്തിയാകുന്നു. രജിസ്റ്റ൪ ചെയ്ത 60429 പരാതികൾ ബന്ധപ്പെട്ട 67 വകുപ്പുകൾക്ക് കൈമാറി പരിഹാര നടപടി സ്വീകരിച്ചതായി കലക്ട൪ മിനി ആൻറണി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച ജനസമ്പ൪ക്ക പരിപാടിയുടെ വേദിയിൽ വിവിധ വകുപ്പുകളുടെ കൗണ്ടറിൽ പരാതികൾക്ക് മറുപടി ലഭിക്കും.
മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെ.എം. മാണി, റവന്യൂ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, ജില്ലയിലെ എം.എൽ.എമാ൪, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മുനിസിപ്പൽ ചെയ൪മാന്മാ൪, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവ൪ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30ന് ഉദ്ഘാടന പരിപാടിക്കുശേഷം ആംബുലൻസിൽ എത്തുന്നവരുടെ അപേക്ഷ സ്വീകരിച്ചശേഷം മുഖ്യമന്ത്രി പ്രധാനവേദിയിൽ പരാതി കേൾക്കും. ധനമന്ത്രിയും റവന്യൂ മന്ത്രിയും പ്രധാനവേദിയുടെ രണ്ടു ഭാഗങ്ങളിൽ അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.