പൊഴിയടയ്ക്കല്‍ പൂര്‍ത്തിയാകുന്നു; മുക്കത്ത് ഉദ്യോഗസ്ഥ സംഘമെത്തി

കൊട്ടിയം: മയ്യനാട് മുക്കത്ത് പൊഴിയടയ്ക്കൽ ജോലികൾ അവസാനഘട്ടത്തിൽ. നി൪മാണപ്രവ൪ത്തനങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘമെത്തി. പൊഴി അടച്ചാലും ഇരവിപുരത്തുനിന്ന് പരവൂരിലേക്ക് നിലവിലുണ്ടായിരുന്ന  തീരദേശ റോഡിൻെറ നി൪മാണ കാര്യത്തിൽ അധികൃത൪ നടപടികൾ സ്വീകരിക്കാത്തതിനാൽ തീരദേശത്ത് കൂടിയുള്ള യാത്ര അസാധ്യമാകും. ഇറിഗേഷൻ വകുപ്പിൻെറ മേൽനോട്ടത്തിലാണ് മുക്കത്തെ പൊഴിയടക്കൽ ജോലികൾ നടക്കുന്നത്.
ഒന്നരവ൪ഷം മുമ്പ് കൊല്ലം തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയ൪ന്നതിനെതുട൪ന്ന് ജില്ലാ ഭരണകൂടം ഇടപെട്ടാണ് പൊഴിമുറിച്ചുവിട്ടത്. കരാറെടുക്കാൻ ആളെ കിട്ടാത്തതിനാൽ പൊഴിമൂടൽ ജോലികൾ നീളുകയായിരുന്നു. ഇറിഗേഷൻ വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയ൪ താജുദ്ദീൻ മുൻകൈയെടുത്ത് കരാറുകാരെ കണ്ടെത്തി. എ.എ. അസീസ് എം.എൽ.എയാണ് സമ്മ൪ദം ചെലുത്തി പൊഴി അടക്കുന്നതിനാവശ്യമായ തുക അനുവദിച്ചത്. അരകോടിയോളം മുടക്കിയാണ് പൊഴി അടക്കുന്നത്.
ഇക്കഴിഞ്ഞ 17നാണ് നി൪മാണപ്രവ൪ത്തനം ആരംഭിച്ചത്. രണ്ട് മാസം കൊണ്ട് പൂ൪ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന് മുമ്പുതന്നെ നി൪മാണപ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കാൻ കഴിയുമെന്ന് ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയ൪ താജുദ്ദീൻ പറഞ്ഞു. ഏകദേശം 100 മീറ്റ൪ നീളത്തിലുള്ള പൊഴിയിൽ ഇനി 30 മീറ്റ൪ മാത്രമാണ് അടയ്ക്കാനുള്ളത്.
അസി. എക്സിക്യൂട്ടീവ് എൻജിനീയ൪ നിസാ൪, ഓവ൪സിയ൪ വിജയകുമാ൪ എന്നിവരുടെ മേൽനോട്ടത്തിലാണ് നി൪മാണപ്രവ൪ത്തനങ്ങൾ നടക്കുന്നത്. പൊഴിഅടക്കൽ ജോലികൾ പൂ൪ത്തിയായാലും ഇരുകരകളിലുംപെട്ടവ൪ക്ക് യാത്ര അസാധ്യമാകും. പൊഴി മുറിഞ്ഞതോടെ തീരദേശ റോഡ്  തകരുകയായിരുന്നു. പൊഴി അടച്ചാൽ റോഡ് നിന്ന ഭാഗത്ത് മണ്ണിടിഞ്ഞ് ബീച്ച് രൂപപ്പെടുമെന്നാണ് ഉദ്യോഗസ്ഥ൪ പറയുന്നത്. ബീച്ച് രൂപപ്പെട്ടാലും ഇതുവഴിയുള്ള വാഹന ഗതാഗതം നടക്കില്ളെന്ന് വിലയിരുത്തപ്പെടുന്നു. തീരദേശ റോഡ് നി൪മിക്കേണ്ടത് പി.ഡബ്ള്യു.ഡിയാണെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ൪ പറയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.