ഗുരുവായൂ൪: ഗുരുവായൂരിൽനിന്ന് പഴനിയിലേക്ക് പോയ കെ.എസ്.ആ൪.ടി.സി ബസിനു നേരെ തമിഴ്നാട്ടിൽ കല്ളേറ്. പഴനിക്ക് ഏതാനും കിലോമീറ്റ൪ അകലെ കാരമടയിൽ വെച്ചാണ് ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ കല്ളേറുണ്ടായത്. കല്ളേറിൽ ബസിൻെറ പിൻഭാഗത്തെ ചില്ലുകൾ തക൪ന്നു. 39 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആ൪ക്കും പരിക്കില്ല. കല്ളെറിഞ്ഞവ൪ ഓടിമറഞ്ഞതിനാൽ കാണാൻ കഴിഞ്ഞില്ല. രാവിലെ 11.30ന് ഗുരുവായൂ൪ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടതായിരുന്നു ബസ്.
ആക്രമണത്തിൽ ചില്ല് തക൪ന്നതോടെ ഡ്രൈവ൪ കെ.കെ.രാജേന്ദ്രനും കണ്ടക്ട൪ കെ.പി.സുന്ദരനും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുട൪ന്ന് പൊലീസ് സംരക്ഷണയിൽ ബസ് യാത്രക്കാരുമായി ബസ് സ്റ്റാൻഡിലെത്തിച്ചു. തിരിച്ച് ബസുമായി സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ല. മലയാളികൾക്കെതിരെ ആക്രമണം നടത്തിയതിന് ജാതി സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൻെറ പ്രകോപനമാകും ബസ് ആക്രമിക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞുവത്രേ. പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ ആക്രമണത്തിനിരയായ കേരള രജിസ്ട്രേഷനുള്ള ചില വണ്ടികൾ കണ്ടുവെന്ന് ബസ് ജീവനക്കാ൪ പറഞ്ഞു. പാ൪ക്കിങ് ഗ്രൗണ്ടുകളിൽ കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണത്രേ. വെള്ളിയാഴ്ച വൈകുന്നേരം തന്നെ ബസ് കേരളത്തിലേക്ക് തിരിച്ചു. തിരിച്ചു പോരുന്ന ബസിന് സംരക്ഷണം നൽകാനും തമിഴ്നാട് പൊലീസ് തയാറായില്ല. പ്രശ്നങ്ങൾ അവസാനിക്കും വരെ കേരളത്തിൽ നിന്ന് ബസ് വിടാതിരിക്കാനും പൊലീസ് ഉപദേശിച്ചു. പ്രശ്നങ്ങൾ ആരംഭിച്ചതിനുശേഷം ഗുരുവായൂ൪ പഴനി ബസ് പൊള്ളാച്ചിയിൽ സ൪വീസ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു പതിവ്. വ്യാഴാഴ്ച മുതലാണ് പഴനിയിലേക്ക് വീണ്ടും പോകാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.