ആനക്കരയില്‍ വയല്‍ നികത്തല്‍ വ്യാപകം

ആനക്കര: ആനക്കരയിലും നയ്യൂരിലും പാടംനിത്തൽ വ്യാപകമായി.  ആനക്കര, കുമ്പിടി, നയ്യൂ൪, ഉമ്മത്തൂ൪, കൂടല്ലു൪, മേലേഴിയം ഭാഗങ്ങളിൽ ഏക്ക൪ കണക്കിന് പാടമാണ് മണ്ണിട്ട് നികത്തുന്നത്.  കരിങ്കുറപ്പാടവും നികത്തുന്നുണ്ട്.
 ഇതിലേറെയും ഭൂമാഫിയയുടെ കൈകളിലാണ്. സെൻറിന് 3,000 മുതൽ 5,000 രൂപക്ക് വരെ വാങ്ങിയ ഭൂമി ലക്ഷം രൂപക്കാണ് മണ്ണിട്ട് മറിച്ച് വിൽക്കുന്നത്.  പാടം നികത്തി നി൪മിക്കുന്ന വീടുകൾക്ക് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെങ്കിലും ഇതിന് പുല്ലുവില കൽപ്പിക്കുന്നില്ല.  
 ഉദ്യോഗസ്ഥൻമാരുടെ പിന്തുണയാണ് പാടം നികത്തൽ സജീവമാൻ കാരണമെന്ന് ആക്ഷേപമുണ്ട്.   ഏത് കാലത്തും വെള്ളം കെട്ടി നിൽക്കുന്ന കരിങ്കുറപ്പാടങ്ങൾ നികത്തുന്നത് ജലക്ഷാമത്തിന് കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.