മലപ്പുറം: കേന്ദ്രസ൪ക്കാറിൻെറ ചേരി പരിഷ്കരണ പദ്ധതിയായ രാജീവ് ഗാന്ധി ആവാസ് യോജനയിൽ നഗരസഭയെ ഉൾപ്പെടുത്താൻ അപേക്ഷിക്കും. ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. പദ്ധതി തുക മുഴുവൻ കേന്ദ്രസ൪ക്കാ൪ വിഹിതമായി ലഭിക്കുന്ന പദ്ധതിയാണ് രാജീവ്ഗാന്ധി ആവാസ് യോജന. ഒരു ഏക്ക൪ ഭൂവിസ്തൃതിക്കിടക്ക് 200 പേ൪ താമസിക്കുന്ന മേഖലകളെ പദ്ധതിയിൽ ഉൾപ്പെടുത്താനാകും. പ്രോജക്ട് റിപ്പോ൪ട്ടിനനുസരിച്ച് കേന്ദ്രസ൪ക്കാ൪ വിഹിതം ലഭിക്കും. തിരുവനന്തപുരം നഗരസഭയിൽ ഒരു യൂനിറ്റിന് ഏഴര ലക്ഷത്തോളം പദ്ധതിവിഹിതമായി ലഭിച്ചിട്ടുണ്ട്.
സമഗ്ര ആരോഗ്യ ശുചിത്വ പദ്ധതിക്കായി തയാറാക്കിയ 19 ഇന പ്രോജക്ടുകൾ കൗൺസിൽ അംഗീകരിച്ചു. ഇതിൻെറ ഭാഗമായി കോടി രൂപ ചെലവഴിച്ച് 5000 വീടുകളിൽ കമ്പോസിറ്റ് ബിന്നുകളും 75 ലക്ഷം രൂപ ചെലവഴിച്ച് 5000 വീടുകളിൽ വെ൪മി കമ്പോസിറ്റ് ബിന്നുകളും സ്ഥാപിക്കും. 5000 വീടുകളിൽ ഏഴരക്കോടി ചെലവിൽ ബയോഗ്യാസ് പ്ളാൻറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കുടിവെള്ള പ്ളാൻറ്, മലിനജല-ഖര മാലിന്യ സംസ്കരണ പ്ളാൻറ് എന്നിവയും സ്ഥാപിക്കും.
ചോലക്കപ്പാറ, ചെന്നത്ത്,കോട്ടക്കുന്ന്, കൈനോട്, അപ്പക്കാട്, ടൗൺഷിപ്പ്, അങ്കണവാടികളുടെ പ്ളിന്ത് ഏരിയ കുറക്കുന്നതിന് എസ്.എൽ.സി.സിക്കുള്ള പ്രൊപ്പോസൽ എന്നിവ കൗൺസിൽ അംഗീകരിച്ചു. ഐ.എച്ച്.എസ്.ഡി.പി രണ്ടാംഘട്ട അംഗീകാരം ലഭിച്ചിട്ടുള്ളവയാണ് ഈ അങ്കണവാടികൾ.
വടക്കേപുരം റോഡ് ഡ്രൈനേജ് നി൪മാണത്തിന് പകരം മേലെ ആമക്കാട് റോഡ് വികസനത്തിന് എസ്.എൽ.സി.സിയുടെ അനുമതി തേടും. മുമ്പ് നിശചയിച്ച പല മരാമത്തുപണികൾക്കും നി൪ദേശിക്കപ്പെട്ട ഭേദഗതികൾ കൗൺസിൽ അംഗീകരിച്ചു.
നഗരസഭയുടെ കീഴിലുള്ള ഗ്യാസ് ശ്മശാനത്തിൽ വൈദ്യുതിയോ ജനറേറ്ററോ ഇല്ലാത്തതിനാൽ ശനിയാഴ്ച രാവിലെ മൃതദേഹം ദഹിപ്പിക്കാനെത്തിയവ൪ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നത് പ്രതിപക്ഷനേതാവ് പാലോളി കുഞ്ഞുമുഹമ്മദ് കൗൺസിലിലുന്നയിച്ചു. ഈ വിഷയം ച൪ച്ചചെയ്യുമ്പോൾ ഡി.വൈ.എഫ്.ഐ കൗൺസിൽ യോഗത്തിലേക്ക് മാ൪ച്ച് നടത്തിയത് ഭരണപക്ഷ-പ്രതിപക്ഷ വാഗ്വേദത്തിനും പ്രതിപക്ഷത്തിൻെറ ഇറങ്ങിപ്പോക്കിനും ഇടയാക്കി. പ്രതിപക്ഷത്തിൻെറ അസാന്നിധ്യത്തിലാണ് കൗൺസിൽ ച൪ച്ചകൾ നടന്നതും അജണ്ടകൾ പാസാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.