ജനസമ്പര്‍ക്ക പരിപാടിയില്‍ 1.14 കോടി സഹായധനം അനുവദിച്ചു

കാസ൪കോട്: മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലക്ടറേറ്റിൽ നടത്തിയ പൊതുജന സമ്പ൪ക്ക പരിപാടിയിൽ 1.14 കോടിയുടെ സഹായധനം അനുവദിച്ചു. എൻഡോസൾഫാൻമൂലം മരണമടഞ്ഞ 54 പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഒരുലക്ഷം വീതം വിതരണം ചെയ്തു.
പൊലീസ് വെടിവെപ്പിൽ മരിച്ച കൈതക്കാട്ടെ ഷഫീഖിൻെറ കുടുംബത്തിനുള്ള അഞ്ചുലക്ഷവും മുഖ്യമന്ത്രി വിതരണം ചെയ്തു. കൂടാതെ, വിവിധ ചികിത്സാ ധനസഹായമായി 55 ലക്ഷം രൂപ അനുവദിച്ചു.  ആകെ 3895 പേ൪ക്കാണ് മുഖ്യമന്ത്രി ചികിത്സാ ധനസഹായം അനുവദിച്ചത്.
ജനസമ്പ൪ക്ക പരിപാടിയിൽ ആകെ 24,621 അപേക്ഷകൾ ലഭിച്ചു. ഇതിൽ പരിപാടി ദിവസം ലഭിച്ച 11,770 അപേക്ഷകൾക്ക് പുറമെ മുമ്പ് ലഭിച്ച 12,851 അപേക്ഷകളും ഉൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.