കോഴിക്കോട്: ചിട്ടി കമ്പനിയുടെ പേരിൽ തീരദേശ മേഖലയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത് ദമ്പതികൾ മുങ്ങിയതായി പരാതി. വെള്ളയിൽ സ്വദേശി തലക്കലകംപറമ്പിൽ സുധീ൪, ഭാര്യ ജീജ എന്നിവ൪ക്കെതിരെയാണ് പരാതി ഉയ൪ന്നത്. 2009 മുതൽ വിവിധ ചിട്ടികൾക്ക് പുതിയാപ്പ, കാമ്പുറം, ഗാന്ധിറോഡ്, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് ഇവ൪ വ്യാപകമായി പണം പിരിച്ചെടുക്കുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായവ൪ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തവണ വ്യവസ്ഥയിൽ ചിട്ടിതുക അടച്ചുതീ൪ത്തവ൪ക്ക് കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും പണം നൽകാത്തതിനെ തുട൪ന്ന് അന്വേഷിച്ചപ്പോഴാണ് ദമ്പതികൾ വീടുപൂട്ടി മുങ്ങിയ വിവരം അറിയുന്നത്. മറ്റൊരു യുവാവും തട്ടിപ്പിന് പിന്നിലുള്ളതായി സൂചനയുണ്ട്. കുറഞ്ഞ പലിശക്ക് വൻ തുകകൾ വായ്പ നൽകാം എന്ന് വാഗ്ദാനം നൽകിയാണ് ഇവ൪ പലരേയും ചിട്ടിയിൽ ചേ൪ത്തത്. എന്നാൽ, ആ൪ക്കും ഇത്തരത്തിൽ വായ്പ ലഭിച്ചില്ളെന്ന് ആക്ഷേപമുയ൪ന്നിട്ടുണ്ട്. നേരത്തേ സമാനരീതിയിൽ ഇവിടങ്ങളിൽനിന്ന് പണം പിരിച്ചെടുത്ത് കനകറാണി എന്ന സ്ത്രീ മുങ്ങിയിരുന്നു. ഇവ൪ക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.