സാമ്പത്തികരംഗത്തെ ഇസ്ലാമിക മാതൃക തേടി ഒമാന്‍ ഇസ്ലാമിക് സാമ്പത്തിക ഫോറം തുടങ്ങി

മസ്കത്ത്: ഒമാനിൽ ഇസ്ലാമിക് ബാങ്കിങ് രംഗത്ത് നടപ്പാക്കേണ്ട വിജയകരമായ മാതൃകയും അവലംബിക്കേണ്ട രീതികളും തേടുന്ന ഒമാൻ ഇസ്ലാമിക് ഇക്കണോമിക് ഫോറത്തിന് മസ്കത്ത് അൽ ബുസ്താൻ പാലസ് ഹോട്ടലിൽ തുടക്കമായി. സയ്യിദ് ശിഹാബ് ബിൻ താരീഖ് അൽ സഈദ് ഫോറം ഉദ്ഘാടനം ചെയ്തു. മലേഷ്യൻ മുൻ പ്രധാന മന്ത്രി തുൻ അബ്ദുല്ല ബിൻ ഹാജി, ഒമാൻ സെൻട്രൽ ബാങ്ക് പ്രസിഡൻറ് ഹമൂദ് ബിൻ സാഞ്ചൂ൪ അൽ സദ്ജാലി തുടങ്ങിയ പ്രമുഖരും മന്ത്രിമാരും സ്റ്റേറ്റ് കൗൺസിൽ, മജിലിസു ശൂറ അംഗങ്ങളും വിവിധ മന്ത്രാലയങ്ങളിലെ അണ്ട൪ സെക്രട്ടറിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങളിൽ നിലനിൽക്കുന്ന തകാഫുൽ പദ്ധതികൾ, ഇസ്ലാമിക് ക്യാപിറ്റൽ മാ൪ക്കറ്റ്, സാമ്പത്തിക പരിഷ്കരണത്തന്നായി സകാത്, ഒൗഖാഫ് സ്വത്തുകൾ, മറ്റ് ദാന ധ൪മ്മങ്ങൾ എന്നിവയുടെ ഉപയോഗം എന്നിവ ഫോറം ച൪ച്ച ചെയ്യും. വാണിജ്യ സ്ഥാപനങ്ങളും സ്റ്റോക്ക് മാ൪ക്കറ്റുകളും അംഗീകരിക്കുന്ന അന്താരാഷ്ട്ര നിലവാരം ഇസ്ലാമിക ബാങ്കുകൾ പാലിക്കണമെന്ന് ഒമാൻ സെൻട്രൽ ബാങ്ക്് പ്രസിഡൻറ് ഹമൂദ് ബിൻ സാഞ്ചൂ൪ അൽ സദ്ജാലി ചൂണ്ടിക്കാട്ടി. ഇസ്ലാമിക ബാങ്കുകൾ നിലവിൽ വരുമ്പോൾ അവ ഒറ്റപ്പെട്ടു നിൽക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
സെൻട്രൽ ബാങ്ക് ഇസ്ലാമിക ബാങ്കുകളുമായും പരമ്പരാഗത ബാങ്കുകളുമായും ബന്ധം നിലനി൪ത്തേണ്ടതുണ്ട്. എന്നാൽ, ഇവ ഏതെല്ലാം വിധത്തിലാണ് ബന്ധപ്പെട്ടു നിൽക്കേണ്ടത് എന്നത് സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. പൂ൪ണമായും ശരീഅത്ത്് നിയമങ്ങൾ പാലിച്ചാണ് ഇസ്ലാമിക ബാങ്കുകൾ പ്രവ൪ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഇസ്ലാമിക ബാങ്കുകളുടെ ശരയായ നടത്തിപ്പിനായി സെൻട്രൽ ബാങ്ക് നിയമാവലികൾ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ബാങ്കുകൾക്കായി ഈ വ൪ഷാദ്യം നിയമാവലി പുറത്തിറക്കിയിരുന്നു. ഇത് ദേശീയ അന്ത൪ദേശീയ മാ൪ക്കറ്റുകളുടെ ആവശ്യമനുസരിച്ച് പരിഷ്കരിക്കും. ഒമാനിൽ വരും നാളുകളിൽ ഇസ്ലാമിക ബാങ്കിൽ വൻ വള൪ച്ചയുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക ബാങ്കുകൾ ആരംഭം മുതൽ വൻ വിജയമായിരുന്നുവെന്ന് ഇസ്ലാമിക് ബാങ്ക് ഫോ൪ ഡെവലപ്മെൻറ് ഡപ്യൂട്ടി ചെയ൪മാൻ ഡോ. അബ്ദുൽ അസീസ് മുഹമ്മദ് അൽ ഹിനായ് പറഞ്ഞു. എന്നാൽ ഇസ്ലാമിക ബാങ്കും സെൻട്രൽ ബാങ്കും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിലെല പുരോഗതി, ഇസ്ലാമിക സാമ്പത്തിക രംഗത്തെ സെൻട്രൽ ബാങ്കിൻെറയും അനുബന്ധ സ്ഥാപനങ്ങളുടെയും മേൽനോട്ടം, ഓഡിറ്റിങ് രംഗത്തും മറ്റ് പുതിയ മേഖലയിലും ആവശ്യമായ ഫത്്വ പുറപ്പെടുവിക്കൽ, നിലവാരത്തിൻെറ കുറവ്, കഴിവുള്ള മാവന വിഭവ ശേഷിയുടെ കുറവ് ഇങ്ങിനെ നിരവധി വെല്ലുവിളികൾ ഈ രംഗത്തുള്ളതായി അദ്ദേഹം പറഞ്ഞു.
രണ്ട് ശതലക്ഷം റിയാലിലധികം പണം പലിശ രഹിത നിക്ഷേപമായി ഒമാനിലുണ്ടാവുമെന്ന് അംജദ് ഡവലപ്മെൻറ് കമ്പനി ചെയ൪മാൻ ഖാലിദ് ബിൻ ഹിലാൽ അൽ യഹ്മദി പ്രസ്താവിച്ചു. ഇത് പ്രദേശിക ബാങ്കുകളുടെ നിക്ഷേപത്തേക്കാൾ മൂന്ന് മടങ്ങെങ്കിലും വരും.
സ്വദേശികളിൽ മൂന്നിൽ രണ്ട് ഭാഗവും ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ച് അനുസരിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താനാഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങളിലെ പ്രമുഖ ഇസ്ലാമിക ബാങ്കുകളിൽ നിന്ന് ഈ രംഗത്ത് ഉപദേശങ്ങൾ തേടണമെന്നും അത് വഴി ഈ രംഗത്തെ വീഴ്ചകൾ പരിഹരിക്കാൻ കഴിയുമെന്നും സുൽത്താൻ അസിസ്റ്റൻറ് മുഫ്തി ഡോ. കഹ്ലാൻ ബിൻ നബാൻ അൽ ഖാറൂസി ആവശ്യപ്പെട്ടു. ഇതിൻ മലേഷ്യൻ ഇസ്ലാമിക ബാങ്കിങ് അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഇസ്ലാമിക ബാങ്കുകളുടെ പ്രവ൪ത്തന പദ്ധതികൾ സെൻട്രൽ ബാങ്കിന് നൽകിയിട്ടുണ്ട്. ഇവയിൽ ഒമാനിന് ഏറ്റവും അനുയോജ്യമായ ബാങ്കിങ് രീതി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യയിൽ 1993 മുതൽ ഇസ്ലാമിക ബാങ്കുകൾ നിലവിൽ വന്നതായി മുൻ മലേഷ്യൻ  പ്രധാനമന്ത്രി തൂൻ അബ്ദുല്ല ബിൻ ഹാജി അഹമദ് ബദാവി പ്രസ്താവിച്ചു.
മലേഷ്യയിലെ ഇസ്ലാമിക ബാങ്കുകൾ തകാഫുൽ സ്റ്റോക്ക് മാ൪ക്കറ്റ് എന്നിവയിലും സജീവ പങ്കളിത്തം വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.