ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

പത്തനാപുരം: ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. ചില ഹോട്ടലുകൾ ലൈസൻസ് ഇല്ലാതെ പ്രവ൪ത്തിക്കുന്നതായി കണ്ടെത്തി. എന്നാൽ രാഷ്ട്രീയ ഇടപെടലിൽ നടപടികളെടുക്കാതെ അധികൃത൪ പിൻവാങ്ങി.
വെള്ളിയാഴ്ച രാവിലെ പത്തനാപുരം സി.എച്ച്.സി ഹെൽത്ത് സൂപ്പ൪വൈസ൪ തോമസിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ടൗണിലെ 10 കടകളിൽനിന്ന് പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. എട്ട് ഹോട്ടലുകൾ ആരോഗ്യ വകുപ്പിൻെറ ലൈസൻസില്ലാതെയാണ് പ്രവ൪ത്തിക്കുന്നതെന്നും കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.