ആലപ്പുഴ: നഗരത്തെ കാഴ്ചകളുടെ പൂരമാക്കുന്ന മുല്ലക്കൽ ചിറപ്പ് ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം. മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, കിടങ്ങാംപറമ്പ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് വ്യാപാരമേളകളുടെ ചിറപ്പിന് കൊടിയുയരുന്നത്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് വഴിവാണിഭക്കാരും കരകൗശല ഉൽപ്പന്ന വിൽപ്പനക്കാരും ഉൾപ്പെടെ നീണ്ടനിരയാണ് മുല്ലക്കൽ പാതയോരങ്ങളിൽ എത്തിയത്. ഒരാഴ്ചക്ക് മുമ്പുതന്നെ കച്ചവടക്കാ൪ തങ്ങളുടെ സ്ഥാനം കണ്ടെത്തി. ആലപ്പുഴ നഗരസഭയാണ് ലേലത്തിലൂടെ ഓരോ കച്ചവടക്കാ൪ക്കും വഴിയോരങ്ങളിൽ സ്ഥലം നി൪ണയിച്ചുനൽകുന്നത്. മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് റെഡിമെയ്ഡ് കച്ചവടക്കാ൪ എത്തിയിട്ടുണ്ട്. കൂടാതെ കരിമ്പ് കച്ചവടക്കാ൪, കുട്ടികൾക്ക് വിനോദമേളകൾ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ ചിറപ്പിൻെറ ആക൪ഷണമാണ്. ക്ഷേത്രങ്ങളിൽ ഓരോദിവസവും വ്യക്തികളോ സംഘടനകളോ വ്യാപാരികളോ ഒക്കെയാകും ചിറപ്പുത്സവം നടത്തുക. ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആളുകൾ ഇനി ചിറപ്പ് ആഘോഷിക്കാൻ നഗരത്തിലെത്തും. മുല്ലക്കൽ തെരുവ് ജനനിബിഡമാകും. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. സ്കൂളുകളിലെ പരീക്ഷ കഴിഞ്ഞാൽ കുട്ടികളുടെ തിരക്കുമാകും. ക്രിസ്മസ് ആഘോഷത്തിൻെറ പൊലിമയും ചേരുമ്പോൾ ഡിസംബ൪ അവസാനം വരെ ചിറപ്പാഘോഷത്തിൻെറ ആരവങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.