നിയന്ത്രണം വിട്ട ബസ് ഓട്ടോയിലിടിച്ച് പാടത്തേക്കിറങ്ങി; 20 പേര്‍ക്ക് പരിക്ക്

കോട്ടായി: പാലക്കാട്ടുനിന്ന് ചൂലന്നൂരിലേക്കുള്ള സ്വകാര്യബസ് വാവുള്ള്യാലിൽ എതിരേ വന്ന ഓട്ടോയിലിടിച്ച് 33 കെ.വി വൈദ്യുതി ലൈൻ തക൪ത്ത് പാടത്തേക്കിറങ്ങി. 20  പേ൪ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഓട്ടോഡ്രൈവ൪ കോട്ടായി ചേന്നങ്കാട് മുണ്ടക്കോട് ശിവനെ (33) ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് തൃശൂ൪ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ബസ് യാത്രക്കാരായ മുണ്ടക്കോട് പ്രഭാകരൻെറ ഭാര്യ ലത (30), മകൻ മണി (14) എന്നിവരടക്കം ഇരുപതോളം പേ൪ക്ക് പരിക്കേറ്റു. വൈദ്യുതി വകുപ്പ് ജീവനക്കാ൪ സമയബന്ധിതമായി കണക്ഷൻ വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
പൂടൂരിൽനിന്ന് കോട്ടായിയിലേക്ക് വരുന്ന ബസുകൾ പൊതുവേ അമിതവേഗത്തിലാണെന്നും രാത്രി ഡ്രൈവ൪മാ൪ മദ്യലഹരിയിലായിരിക്കുമെന്നും യാത്രക്കാ൪ പരാതിപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.