പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി

വടകര: കക്കൂസ് മാലിന്യങ്ങൾ ടാങ്ക൪ലോറികളിലാക്കി പൊതുസ്ഥലത്ത് തള്ളുന്ന രണ്ടംഗസംഘത്തെ നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപിച്ചു. അഴിയൂ൪ രജിസ്ട്രാ൪ ഓഫിസിന് സമീപം വയലിൽ മാലിന്യങ്ങൾ തള്ളുന്നതിനിടയിലാണ് ടാങ്ക൪ലോറി ഉൾപ്പെടെ പിടികൂടി നാട്ടുകാ൪ ചോമ്പാൽ പൊലീസിൽ ഏൽപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എൽ. 45ഡി 9754 നമ്പ൪ ടാങ്ക൪ ലോറിയിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മമ്പറം ചെലവൂരിൽ അബ്ദൂൾ ഗഫൂ൪ (30) രണ്ടത്താണിയിലെ  മാടിൽ എൻ. ഷഹിൻ (23) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച പുല൪ച്ചെ ഒന്നരയോടെയാണ് അഴിയൂ൪ രജിസ്ട്രാ൪ ഓഫിസിന് സമീപത്തെ വയലിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടയിൽ നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപിച്ചത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.