വാഹന മോഷണം തടയാന്‍ ഷാര്‍ജ പൊലീസിന്‍െറ പ്രത്യേക കാമ്പയിന് തുടക്കം

ദുബൈ: ഷാ൪ജയുടെ വിവിധ ഭാഗങ്ങളിൽ നിത്യസംഭവമാകുന്ന വാഹന മോഷണം തടയുന്നതിന് പൊലീസിൻെറ നേതൃത്വത്തിൽ പ്രത്യേക കാമ്പയിന് തുടക്കമായി. ഇൻഫ൪മേഷൻ ആൻറ് പബ്ളിക് ഡിപാ൪ട്ട്മെൻറ്, കുറ്റാന്വേഷണ വിഭാഗം, ട്രാഫിക് ആൻറ് പട്രോൾ വകുപ്പ്, പൊലീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്ന പ്രഥമ യോഗത്തിൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾക്ക് രൂപം നൽകി. കാ൪ മോഷണം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് വാഹന ഉടമകളെ ബോധവൽക്കരിക്കുകയാണ് കാമ്പയിൻ കൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്. പലപ്പോഴും വാഹന ഉടമകളുടെ അശ്രദ്ധയാണ് മോഷണങ്ങൾക്ക് വഴിയൊരുക്കുന്നത്. അശ്രദ്ധമായി പാ൪ക്ക് ചെയ്യുന്നതും കുറഞ്ഞ സമയത്തേക്ക് പുറത്തിറങ്ങുമ്പോഴും മറ്റും വാഹനം ഓഫാക്കാതിരുന്നതും ലോക്ക് ചെയ്യാതിരിക്കുന്നതും മോഷ്ടാക്കൾക്ക് സൗകര്യമാകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും റെൻറ് കാ൪ സ്ഥാപനങ്ങളും മറ്റും വാഹനങ്ങളിൽ മോഷണം തടയുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും കാമ്പയിൻെറ ഭാഗമായി ബോധവൽക്കരിക്കും. ഷാ൪ജ പൊലീസ് സ്ട്രാറ്റജി വിഭാഗം ഡയറക്ട൪ കേണൽ ഹുസൈൻ അലി അൽ ഗസാലി, കാമ്പയിൻ മേധാവി ലഫ്.കേണൽ റാശിദ് സൽമാൻ എന്നിവരും മുതി൪ന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.