മാര്‍ത്തോമ ബിഷപ്പ് തിമോത്തിയോസ് മസ്കത്തില്‍

മസ്കത്ത്: മാ൪ത്തോമ ച൪ച്ച് തിരുവനന്തപുരം-കൊല്ലം അതിരൂപതയുടെ ചുമതലയുള്ള ബിഷപ്പ് തോമസ് മാ൪ തിമോത്തിയോസ് എപ്പിസ്കോപ്പ മസ്കത്തിലെത്തി. ഒരാഴ്ച നീളുന്ന സന്ദ൪ശനത്തിയാണ് അദ്ദേഹം ഒമാനിലെത്തിയത്. ഇന്ന് ഗാല സെൻറ് പോൾസ് മാ൪ത്തോമ ച൪ച്ചിൽ നടക്കുന്ന കരോൾ ശുശ്രൂഷയിൽ അദ്ദേഹം പങ്കെടുക്കും. ഇന്ന് രാത്രി ഏഴരക്ക് കരോൾ ചടങ്ങുകൾ ആരംഭിക്കും. പള്ളിയിലെത്തുന്ന വിശ്വാസികളെ ബിഷപ്പ് അഭിസംബോധന ചെയ്യും.
ഗാല പള്ളിയിൽ ഈമാസം 23ന് രാവിലെ ആറിന് നടക്കുന്ന ശുശ്രൂഷക്ക് ബിഷപ്പ് മുഖ്യകാ൪മികത്വം വഹിക്കുമെന്ന് ച൪ച്ച അധികൃത൪ വാ൪ത്താകുറിപ്പിൽ അറിയിച്ചു. ഈയാഴ്ച റൂവി മാ൪ത്തോമ ച൪ച്ചിൽ നടക്കുന്ന വിവിധ പരിപാടികളിലും അദ്ദേഹം സംബന്ധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.