റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പിനെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ സമിതി

ദോഹ: പ്രവാസി തൊഴിലാളികളെ വഞ്ചിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ ക൪ശന നടപടി വേണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി (എൻ.എച്ച്.ആ൪.സി) തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തൊഴിലാളികൾ ഖത്തറിലെത്തിയ ശേഷം വഞ്ചിക്കപ്പെടുന്നതൊഴിവാക്കാൻ ഖത്തറിലും തൊഴിലാളികളുടെ സ്വന്തം രാജ്യത്തുമുള്ള റിക്രൂട്ടിംഗ് ഏജൻസികൾ നൽകുന്ന തൊഴിൽ കരാറുകൾ ഏകീകരിക്കണമെന്നും സമിതി നി൪ദേശിച്ചു.
എൻ.എച്ച്.ആ൪.സി, തൊഴിൽ-ആഭ്യന്തര മന്ത്രാലയങ്ങൾ എന്നിവിടങ്ങളിലെ മുതി൪ന്ന ഉദ്യോഗസ്ഥരെയും പ്രവാസികളെയും പങ്കെടുപ്പിച്ച് കഴിഞ്ഞദിവസം എൻ.എച്ച്.ആ൪.സി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് റിക്രൂട്ടിംഗ് ഏജൻസികൾ നടത്തുന്ന തട്ടിപ്പുകൾ ച൪ച്ചയായത്.
വ്യാജ തൊഴിൽ കരാറുകൾ നൽകി തൊഴിലാളികളെ വഞ്ചിക്കുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഏജൻസികൾക്കെതിരെ ക൪ശന നപടി വേണമെന്ന ആവശ്യമാണ് ശിൽപശാലയിൽ ഉയ൪ന്നത്. മോഹനവാഗ്ദാനങ്ങൾ നൽകി തൊഴിലാളികളെ ഖത്തറിലെത്തിക്കുന്ന ഏജൻസികൾ പിന്നീട് പലപ്പോഴും ഈ വാഗ്ദാനങ്ങൾ ലംഘിക്കുകയാണ് ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിലുള്ള ഇത്തരം ഏജൻസികളെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും ഈ വിവരം  ഈ രാജ്യങ്ങളിലെ ഖത്ത൪ എംബസികൾ വഴി കൈമാറണമെന്നും എൻ.എച്ച്.ആ൪.സിയിലെ ഹാല അൽ അലി ആവശ്യപ്പെട്ടു. ശമ്പളം നിശ്ചയിക്കുന്നതിൽ മന്ത്രാലയത്തിന് ഇടപെടൻ കഴിയില്ളെന്ന് മന്ത്രാലയം പ്രതിനിധി പറഞ്ഞു.
ഖത്തറിലെത്തുന്ന എല്ലാവരും ഏജൻസികൾ വഴിയല്ല വരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും വഴി വരുന്നവരുമുണ്ട്. ഇത്തരം കേസുകൾ നിരീക്ഷിക്കുന്നത് പ്രായോഗികമല്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിസ കച്ചവടം നടത്തുന്നതും വാങ്ങുന്നതും മനുഷ്യക്കടത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണെന്നും കുറ്റവാളികൾക്കെതിരെ ക൪ശന നപടിയുണ്ടാകുമെന്നും ആഭ്യന്തമന്ത്രാലയത്തിന് കീഴിലെ മനുഷ്യാവകാശ വകുപ്പിലെ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.