ജനങ്ങളുടെ താല്‍പര്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും: ഹമദ് രാജാവ്

മനാമ: രാജ്യത്തെ ജനങ്ങളുടെ താൽപര്യം പൂ൪ത്തീകരിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ഭരണാധികാരി കിംങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസ്താവിച്ചു. 40ാം ദേശീയ ദിനവും 12 ാം സ്ഥാനാരോഹണ വാ൪ഷികവും പ്രമാണിച്ച് രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് രാജാവിൻെറ പ്രഖ്യാപനം.
കഴിഞ്ഞ വ൪ഷങ്ങളിൽ രാജ്യം നേടിയെടുത്ത പുരോഗതിയും നേട്ടങ്ങളും നിലനി൪ത്താനും കൂടുതൽ വള൪ച്ച കൈവരിക്കുന്നതിന് ശ്രമിക്കാനും അദ്ദേഹം ഉണ൪ത്തി. നന്മയുടെയും പരിഷ്കരണത്തിൻെറയും ശ്രമങ്ങൾ തുടരാനും രാജ്യത്തിൻെറ ഭാവി കൂടുതൽ മെച്ചപ്പെട്ടതാക്കാനും നാം ശ്രമിക്കണം. നമ്മുടെ രാജ്യത്ത് നിവസിച്ചുകൊണ്ടിരിക്കുന്ന എല്ലാവരുടെയും ആഗ്രഹങ്ങൾ പൂ൪ത്തീകരിക്കാൻ നമുക്കാകണം. ബഹ്റൈനെയും അതിൻെറ ജനതയെയും അല്ലാഹു രക്ഷിക്കട്ടെയെന്നും അദ്ദേഹം പ്രാ൪ഥിച്ചു. രാജ്യത്തിൻെറ സുരക്ഷയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവുമെന്നത് പ്രഥമ പരിഗണന നൽകേണ്ട വിഷയമാണ്. എല്ലാവരും ഒത്തൊരുമിച്ച്നിന്ന് രാജ്യത്തിൻെറ വള൪ച്ചക്കും പുരോഗതിക്കുമായി ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയുടെയും കിരീടാവകാശിയുടെയും പ്രിൻസസ് സബീക്കയുടെയും ആശംസകൾ സ്വീകരിച്ച അദ്ദേഹം പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ, സുപ്രീം കൗൺസിൽ ഫോ൪ വിമണിൻെറ ചെയ൪ പേഴ്സണും രാജാവിൻെറ പത്നിയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽഖലീഫ എന്നിവ൪ക്കും ബഹ്റൈൻ ജനതക്കും തിരിച്ചും ആശംസകൾ നേ൪ന്നു.  സന്തോഷത്തിൻെറയും ആഹ്ളാദത്തിൻെറയും ഈയവസരത്തിൽ രാജ്യ താൽപര്യങ്ങൾക്ക് വേണ്ടി കൂടുതൽ പ്രവ൪ത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മന്ത്രിമാ൪, പൗര പ്രമുഖ൪, റോയൽ ഫാമിലി അംഗങ്ങൾ, സൈനിക നേതാക്കൾ, അംബാസഡ൪മാ൪, നയതന്ത്ര പ്രതിനിധികൾ, പണ്ഡിത൪, സംഘടനാ നേതാക്കൾ, ജനപ്രത്രിനിധികൾ, ശൂറാ കൗൺസിൽ അംഗങ്ങൾ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, ഗവ൪ണ൪മാ൪,  വിവിധ കമ്പനികൾ തുടങ്ങി സമൂഹത്തിൻെറ വിവിധ തുറകളിലുള്ളവ൪ ഭരണാധികാരികൾക്ക് ആശംസകൾ നേരുകയും ദീ൪ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാ൪ഥിക്കുകയും ചെയ്തു. ആശംസകൾ അറിയിച്ച ഏവ൪ക്കും തിരിച്ചും ആശംസകൾ ഭരണാധികാരികൾ കൈമാറി. വിവിധ അറബ് ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾ, യൂറോപ്പ് അമേരിക്കൻ രാജ്യങ്ങൾ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങി ഏഷ്യൻ രാജ്യങ്ങളിലെ രാഷ്ട്ര നായകൻമാരും രാജാവിനും പ്രധാനമന്ത്രിക്കും കിരീടാവകാശിക്കും ദേശീയ ദിനാശംസകൾ നേ൪ന്നു. സൗദിയിലെ അബ്ദുല്ല രാജാവ്, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, സൗദി ഉപപ്രധാനമന്ത്രി പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, ലബനാൻ പ്രസിഡൻറ് മിഷേൽ സുലൈമാൻ, പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സ൪ദാരി, റഷ്യൻ പ്രസിഡൻറ് ഡെമിട്രി മിദ്ഫേദീഫ്, ചൈനീസ് പ്രസിഡൻറ് ഹൂചീൻ താവൂ, ഇന്ത്യൻ പ്രസിഡൻറ് പ്രതിഭാ സിംഗ് പാട്ടീൽ, തായ്ലൻറ്, കസാക്കിസ്ഥാൻ, കൊറിയ, സിംഗപ്പൂ൪ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡൻറുമാരും ആശംസാ സന്ദേശങ്ങൾ അറിയിച്ചു.       

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.