കണ്ണ് രോഗങ്ങള്‍ക്ക് മാത്രമായി സമ്പൂര്‍ണ ആശുപത്രി സ്ഥാപിക്കും

മനാമ: പ്രമേഹം വഴിയുണ്ടാകുന്ന കണ്ണ് രോഗങ്ങൾക്ക് മാത്രമായി സമ്പൂ൪ണ ചികിൽസ ലഭ്യമാവുന്ന പ്രത്യേക ആശുപത്രി സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവ൪ വ്യക്തമാക്കി. കണ്ണുമായി ബന്ധപ്പെട്ട ഏത് ചികിൽസയും ലഭ്യമാക്കുന്നതിനാവശ്യമായ അത്യന്താധുനിക ഉപകരണങ്ങൾ ഇതിനായി ഒരുക്കും. പ്രമേഹ വ്യാപനം ശക്തിപ്പെടുകയും പ്രതിരോധ മാ൪ഗങ്ങൾ ദു൪ബലമായിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രമേഹബാധ വഴി കണ്ണിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഇതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഗൾഫ് ശുഗ൪ സ്പെഷലിസ്റ്റ് സെൻററിലെ കണ്ണ് രോഗ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. വാഇൽ വജീഹ് പറഞ്ഞു. കണ്ണ് രോഗവുമായി ബന്ധപ്പെട്ട എല്ലാ ചികിൽസയും ഒറ്റക്കുടക്കീഴിൽ ഒരുക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.