പാര്‍ലമെന്‍റ് കൈയേറ്റം: എട്ട് മുന്‍ എം.പിമാര്‍ക്ക് അറസ്റ്റ് വാറന്‍റ്

കുവൈത്ത് സിറ്റി: നവംബ൪ 16ന് നടന്ന പ്രതിപക്ഷ റാലിക്കിടെ പാ൪ലമെൻറിൽ അതിക്രമിച്ചുകയറിയ കേസിൽ എട്ടു മുൻ എം.പിമാ൪ക്കെതിരെ പബ്ളിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ഇവ൪ ഉടൻ പബ്ളിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരായില്ളെങ്കിൽ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
പ്രതിപക്ഷ നേതൃനിരയിലെ മുസല്ലം അൽ ബ൪റാക്, ഫൈസൽ അൽ മുസ്ലിം, വലീദ് അൽ തബ്തബാഇ, ജമാൻ അൽ ഹ൪ബാഷ്, മുബാറക് അൽ വഅ്ലാൻ ഖാലിദ് അൽ താഹൂസ്, ഫലഹ് അൽ സവ്വാഹ്, സാലിം അൽ നംലാൻ എന്നിവ൪ക്കെതിരെയാണ് പബ്ളിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
പാ൪ലമെൻറ് കൈയേറ്റവുമായി ബന്ധപ്പെട്ട് നേരത്തേ 30 ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പലരെയും ദിവസങ്ങളോളം കസ്റ്റഡിയിൽവെക്കുകയും ചോദ്യംചെയ്യുകയും ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. എന്നാൽ, കൈയേറ്റത്തിൽ പ്രത്യക്ഷത്തിൽ തന്നെ ഉൾപ്പെട്ടിരുന്നു എന്ന് വ്യക്തമായിരുന്നെങ്കിലും എം.പിമാ൪ക്കെതിരെ നടപടിയുണ്ടായിരുന്നില്ല. പാ൪ലമെൻറ് അംഗങ്ങൾ എന്ന നിലക്ക് അവ൪ക്കുണ്ടായിരുന്ന പരിരക്ഷയായിരുന്നു കാരണം. പാ൪ലമെൻറ് പിരിച്ചുവിട്ടതോടെ ഈ പരിരക്ഷ ഇല്ലാതായി. അതോടെയാണ് പബ്ളിക് പ്രോസിക്യൂഷൻ നടപടിക്ക് മുതിരുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇവരെ ചോദ്യംചെയ്തശേഷം വിട്ടയക്കാനാണ് സാധ്യതയെന്നും കസ്റ്റഡിയിൽവെക്കാനിടയില്ളെന്നുമാണ് സൂചന. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.