യു.എന്‍ ദൗത്യം തുടരണമെന്ന സെക്രട്ടറി ജനറലിന്‍െറ ശിപാര്‍ശക്ക് രക്ഷാസമതിയുടെ അംഗീകാരം

കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശകാലത്തെ കുവൈത്തി യുദ്ധത്തടവുകാരുമായി ബന്ധപ്പെട്ട ദൗത്യം ഐക്യരാഷ്ട്രസഭ തുടരണമെന്നും അതിനുള്ള കോ൪ഡിനേറ്റ൪ ഗെന്നഡി ടറാസോവിൻെറ കലാവധി 2012 ജൂൺ 30 വരെ നീട്ടണമെന്നുമുള്ള സെക്രട്ടറി ജനറൽ ബാൻ കീ മൂണിൻെറ ശിപാ൪ശ  ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകരിച്ചു. രക്ഷാസമിതി യോഗത്തിനുശേഷം പ്രസിഡൻറ് വിറ്റാലി ച൪കിൻ ആണ് ഇക്കാര്യമറിയിച്ചത്.
കോ൪ഡിനേറ്ററുടെ ദൗത്യവുമായി ഇറാഖ്, കുവൈത്ത് സ൪ക്കാറുകൾ പൂ൪ണമായി സഹകരിക്കണമെന്ന് പറഞ്ഞ ച൪കിൻ നിലവിലെ യു.എൻ പ്രമേയങ്ങളുടെ പരിധിയിൽവരുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാൻ ഇറാഖ് സ൪ക്കാ൪ മുൻകൈയെടുക്കണമെന്ന് കൂട്ടിച്ചേ൪ത്തു. ‘കാണാതായവരുടെ കാര്യത്തിലടക്കം ഇറാഖ് ആവശ്യമായ ചുവടുവെപ്പുകൾ നടത്തണമെന്നാണ് രക്ഷാസമിതിയുടെ വികാരം’ -അദ്ദേഹം പറഞ്ഞു.
ദൗത്യം പുരോഗമിക്കുകയാണെന്ന് മനസ്സിലായതുകൊണ്ടാണ് തുടരാൻ അനുമതി നൽകണമെന്ന ശിപാ൪ശ രക്ഷാസമിതി അംഗീകരിച്ചതെന്ന് ച൪കിൻ വ്യക്തമാക്കി. ടറാസോവിൻെറയും അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റിയുടെയും ട്രൈപാട്രേറ്റ് കമ്മീഷൻെറയും അതിൻെറ ടെക്നിക്കൽ സബ്കമ്മിറ്റിയുടെയും പ്രവ൪ത്തനങ്ങളെ രക്ഷാസമിതി പ്രകീ൪ത്തിച്ചതായും ച൪കിൻ കൂട്ടിച്ചേ൪ത്തു. അധിനിവേശ സമയത്ത് കുവൈത്തിൽനിന്ന് നഷ്ടമായ പുരാവസ്തുക്കളുടെയും അവയുമായി ബന്ധപ്പെട്ട രേഖകളുടെയും കാര്യത്തിൽ ഇറാഖിൻെറ ഭാഗത്തുനിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലുള്ള അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിൻെറ എണ്ണ വരുമാനത്തിൽനിന്ന് യു.എൻ ഫണ്ട് വഴിയാണ് ടറാസോവിൻെറ ദൗത്യത്തിനുള്ള തുക നൽകുന്നത്. ദൗത്യം തുടരുന്നതിൽ അ൪ഥമില്ളെന്നതിനാൽ 2011 ഡിസംബറോടെ അവസാനിപ്പിക്കണമെന്ന് അഭ്യ൪ഥിച്ച് ഇറാഖ് വിദേശകാര്യ മന്ത്രി ഹോഷിയാ൪ സബരി രക്ഷാ സമതിക്ക് കത്തയച്ചിരുന്നു. ഇതേ തുട൪ന്ന് ടറാസോവ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാൻ കീ മൂൺ ദൗത്യം ആറു മാസം കൂടി നീട്ടാൻ അനുവദിക്കണമെന്ന ശിപാ൪ശ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.