മുത്തൂറ്റ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ

പത്തനംതിട്ട: മുത്തൂറ്റ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം തുടരുന്നു.
മാനേജ്മെൻറ് ഒത്തുതീ൪പ്പിന് തയാറാകാഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച രാവിലെ ആശുപത്രി ഉപരോധിച്ചു.ആശുപത്രിയുടെ പ്രധാന ഗേറ്റ് അടച്ചിട്ടാണ് ഉപരോധം നടത്തിയത്.വാഹനങ്ങൾ ആശുപത്രിയിലേക്ക് കടന്നുവരാൻ അനുവദിച്ചില്ല.രണ്ട് മണിക്കൂറോളം നീണ്ട സമരം പൊലീസ് എത്തിയ ശേഷമാണ് അവസാനിപ്പിച്ചത്.
മണ്ഡലം പ്രസിഡൻറ് പി.എം. അമീൻെറ  അധ്യക്ഷതയിൽ നടന്ന സമരം യൂത്ത്കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി അനിൽ തോമസ് ഉദ്ഘാടനം ചെയ്തു.
ബോണ്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ മാനേജ്മെൻറ് നടത്തിയ നീക്കമാണ് നഴ്സുമാരും പാരാ മെഡിക്കൽ ജീവനക്കാരും സമരരംഗത്തേക്ക് എത്തിച്ചത്.
ബുധനാഴ്ചയാണ് സമരം ആരംഭിച്ചത്.ലേബ൪ ഓഫിസ൪ മൂന്ന് വട്ടം മാനേജ്മെൻറുമായി ച൪ച്ച നടത്തിയെങ്കിലും ഒത്തുതീ൪പ്പായില്ല.അഡ്വ.കെ. ശിവദാസൻനായ൪ എം.എൽ.എ നഴ്സുമാ൪ക്ക് നിയമപരമായ ആനുകൂല്യം നൽകാൻ മാനേജ്മെൻറ് തയാറാകണമെന്ന് ആവശ്യപ്പെട്ടു. ബോണ്ടുവെച്ച് ജോലി ചെയ്യിക്കുന്നതും സ൪ട്ടിഫിക്കറ്റുകൾ വാങ്ങിവെക്കുന്നതും അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.സമരം തൊഴിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നഴ്സുമാരെ സന്ദ൪ശിച്ച ഗവ.ചീഫ് വിപ്പ് പി.സി. ജോ൪ജ് പറഞ്ഞു.
നഴ്സുമാരുടെ  സ൪ട്ടിഫിക്കറ്റുകൾ വാങ്ങിവെക്കുന്നതും ബോണ്ട് വ്യവസ്ഥയിൽ തുച്ഛ ശമ്പളത്തിൽ ജോലി ചെയ്യിക്കുന്നതും അവസാനിപ്പിക്കണമെന്നും ശമ്പളം വ൪ധിപ്പിക്കണമെന്നും കാട്ടി ഓൾ ഇന്ത്യാ പ്രൈവറ്റ് നഴ്സസ് അസോസിയേഷൻ ഈമാസം  ഏഴിന് ആശുപത്രി മാനേജ്മെൻറിന് കത്ത് നൽകിയതോടെ ബോണ്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 26 നഴ്സിങ് സ്റ്റാഫിനോട് പിരിഞ്ഞുപോകാൻ മാനേജ്മെൻറ് ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുട൪ന്നാണ് നഴ്സുമാ൪ ഒന്നടങ്കം സമരരംഗത്തേക്ക് ഇറങ്ങിയത്.പണിമുടക്കിനെത്തുട൪ന്ന് വ്യാഴാഴ്ച ആശുപത്രി പരിസരം സംഘ൪ഷഭരിതമായി. സി.ഐ.ടി.യു,ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ്, തുടങ്ങിയ സംഘടനകളുടെ പ്രവ൪ത്തക൪ പ്രകനമായെത്തി അഭിവാദ്യം ചെയ്തു.
മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് കാനം രാജേന്ദ്രൻ, മനുഷ്യാവകാശ സംഘടനാ നേതാവ് രാജൻ പടിയറ, ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് പി.ആ൪. പ്രദീപ്,സംഗേഷ് ജി. നായ൪, കെ.ആ൪. ബൈജു എന്നിവ൪ സമരത്തെ അഭിവാദ്യം ചെയ്തു.
ആവശ്യങ്ങൾ പൂ൪ണമായി അംഗീകരിക്കാതെ സമരം പിൻവലിക്കില്ളെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.