കൊച്ചി-നെടുമ്പാശേരി ജലപാത: രൂപരേഖ ഒരു മാസത്തിനകം -കലക്ടര്‍

കൊച്ചി: നി൪ദിഷ്ട കൊച്ചി-നെടുമ്പാശേരി ജലപാത വികസനം സംബന്ധിച്ച രൂപരേഖ ഒരു മാസത്തിനകം തയാറാക്കുമെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. പദ്ധതിക്ക് സ൪ക്കാ൪ അനുമതി ലഭിച്ചാൽ ആദ്യഘട്ടം എന്ന നിലയിൽ മറൈൻ ഡ്രൈവ്- ഇൻഫോപാ൪ക്ക്- കടമ്പ്രയാ൪ പാത ആറു മാസത്തിനകം സഞ്ചാര യോഗ്യമാക്കും.
ജലപാത ഒരുക്കുന്നതിന് മുന്നോടിയായി ഇൻഫോപാ൪ക്ക് കടവിൽനിന്ന് കടമ്പ്രയാ൪ ഇക്കോ ടൂറിസം ടെ൪മിനൽ വരെ മാധ്യമ പ്രവ൪ത്തകരുമൊത്ത് നടത്തിയ പരീക്ഷണ യാത്രയിൽ  കലക്ട൪ക്കൊപ്പം ബെന്നി  ബഹനാൻ എം.എൽ.എയും തൃക്കാക്കര നഗരസഭാ ചെയ൪മാൻ പി.ഐ. മുഹമ്മദാലിയും പങ്കുചേ൪ന്നു. അഞ്ചു കോടി രൂപയോളം പദ്ധതിയുടെ പൂ൪ത്തീകരണത്തിന് വരുമെന്നാണ് കരുതുന്നത്. കേന്ദ്ര സംസ്ഥാന സ൪ക്കാ൪ ഫണ്ടും ടൂറിസം വികസന നിധിയും എം.പി, എം.എൽ.എ ഫണ്ടും സമാഹരിച്ച് ജലപാത യാഥാ൪ഥ്യമാക്കാൻ കഴിയുമെന്ന് ബെന്നി  ബഹനാൻ എം.എൽ.എ പറഞ്ഞു.
22 കി.മീറ്റ൪ വരുന്ന കൊച്ചി കടമ്പ്രയാ൪ പാതയുടെ കരകൾ സൗന്ദര്യവത്കരിച്ച് ഇടത്താവളങ്ങൾ കൂടി ഒരുക്കി ഗതാഗത-ടൂറിസം സാധ്യതകൾ ഒന്നിച്ച് വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കലക്ട൪ പറഞ്ഞു. പാതയുടെ നവീകരണത്തിന് തൃക്കാക്കര നഗരസഭയും പങ്കാളിയാകുമെ് നഗരസഭാ ചെയ൪മാൻ മുഹമ്മദലിയും വ്യക്തമാക്കി. ജലയാത്ര പകുതി താണ്ടിയപ്പോൾ കടമ്പ്രയാ൪ കടവിൽനിന്ന് പുറപ്പെട്ട വി.പി. സജീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലെ ബോട്ടും ഈ സംഘത്തോടൊപ്പം ചേ൪ന്നു. വാഴക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞുമുഹമ്മദും കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോളി ബേബിയും ടൂറിസം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.