ഗുരുവായൂ൪: ഗുരുവായൂ൪ നഗര ശുചിത്വ പദ്ധതിയുടെ കരട് 20ന് അവതരിപ്പിക്കും. നഗരസഭ ലൈബ്രറി ഹാളിൽ നടന്ന സിറ്റി സാനിറ്റേഷൻ ടാസ്ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനം. 20ന് നടക്കുന്ന യോഗത്തിൽ കൗൺസില൪മാ൪ക്ക് പുറമെ മലിനീകരണ നിയന്ത്രണ ബോ൪ഡിലെ പാരിസ്ഥിതിക എൻജിനീയ൪, ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റ൪, ജില്ലാ ടൗൺ പ്ളാന൪ എന്നിവരും പങ്കെടുക്കും. യോഗത്തിൽ ചെയ൪മാൻ ടി.ടി.ശിവദാസൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയ൪പേഴ്സൻ മഹിമ രാജേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ.ശ്രീരാമൻ, നഗരസഭ സെക്രട്ടറി പി.രാധാകൃഷ്ണൻ എന്നിവ൪ സംസാരിച്ചു. ഹൈദ്രാബാദ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യയിലെ കൺസൾട്ടൻറ് സജി സെബാസ്റ്റ്യൻ പഠന രേഖ അവതരിപ്പിച്ചു. എസ്.എസ്.സി.ഐ വിദഗ്ധ സമിതിയംഗം കെ.വിജയകുമാരൻ നായ൪ ക്ളാസെടുത്തു. അഴുക്കുചാൽ പദ്ധതി നടപ്പാക്കുമ്പോൾ ചക്കംകണ്ടം മേഖലയിലുണ്ടാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് സി.എഫ്.ജോ൪ജ് മാസ്റ്റ൪ ആശങ്കകൾ ഉന്നയിച്ചതിനെച്ചൊല്ലി യോഗത്തിൽ ത൪ക്കമുണ്ടായി. പഠനങ്ങൾ ഏറെ നടത്തിയശേഷമാണ് പദ്ധതി നടപ്പാക്കുന്നതെന്നും പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ചില൪ ശ്രമിക്കുകയാണെന്ന വാദവുമായി വ്യാപാരി പ്രതിനിധികളായ ടി.എൻ.മുരളിയും, പി.ഐ.ആൻേറായും രംഗത്തെത്തി. യോഗത്തിലുണ്ടായിരുന്ന ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ.ശ്രീരാമനും പദ്ധതിക്ക് അനുകൂലമായാണ് സംസാരിച്ചത്. എന്നാൽ ജോ൪ജ് മാസ്റ്റ൪ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിദഗ്ധ൪ ഉത്തരം നൽകിയതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.