പെരിന്തല്‍മണ്ണയില്‍ ബസ് നിയന്ത്രണം വിട്ട് 44 പേര്‍ക്ക് പരിക്ക്

പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ കെ.സി തിയറ്ററിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 44 പേ൪ക്ക് പരിക്കേറ്റു.
പുലാമന്തോളിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് അപകടം.
നാട്ടുകാരും പൊലീസും ചേ൪ന്ന് രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി.
പരിക്കേറ്റവ൪: എരവിമംഗലം ഇച്ചിനിക്കാട്ട് മുഹമ്മദിൻെറ മകൻ ഉസ്മാൻ (38) ഭാര്യ ആയിശ (30) വളപുരം കക്കാട്ട് രാമകൃഷ്ണൻ (35) ഷഹീം (മൂന്നര) ഭാര്യ വിദ്യ (24) പുലാമന്തോൾ മൊടക്കാലി സെയ്തിൻെറ മകൻ മുഹമ്മദാലി (40) വിളയൂ൪ പട്ടരുപറമ്പിൽ രാജേഷ് (20) ചെറുകര പൂവത്തുംപറമ്പിൽ വിജയകുമാ൪ (45) വളപുരം കള൪ മണ്ണിൽ ജിജി (40) പറയ പള്ളിയാലിൽ അബ്ദുൽ ജലീലിൻെറ മകൻ നിസാ൪ (25) കട്ടുപ്പാറ ചേലക്കാട് മണ്ണകുന്നേൽ ഇബ്രാഹീമിൻെറ മകൻ ഫാസിൽ (20) ചെമ്മലശ്ശേരി കൊങ്ങത്ത് സുബൈദ (40) നാട്യമംഗലം പറമ്പയിൽ പറങ്ങോടൻെറ മകൻ കുഞ്ഞൻ (67) ചേലക്കാട് ചെമ്മല മറിയ (37) ചെറുകര പൂവത്തിങ്കൽ രാമൻ (65) ചെറുകര ചോലമുഖത്ത് കുഞ്ഞി മുഹമ്മദ് (70) ആയക്കുളങ്ങര മാലിനി (42) വളപുരം കൂട്ടപ്പിലാവൻ അബൂബക്ക൪ (55) തത്തനംപുള്ളി കറുവക്കുന്നൻ (68) പുലാമന്തോൾ വെളുത്തേതൊടി ശങ്കരനാരായണൻ (67) ചുണ്ടമ്പറ്റ പൊന്നേത്ത് ബഷീ൪ (26) ചെറുകര കളരിക്കൽ ദേവയാനി (66) കുലുക്കല്ലൂ൪ ബാല വിഹാറിൽ ബാലഗംഗാധരൻ (56) വളപുരം തള്ളേതൊടി മുഹമ്മദ് (57) തത്തനംപുള്ളി കറുവക്കുന്ന് പാത്തുമ്മ (57) ചെമ്മലശ്ശേരി പൊതുവച്ചോല ജുവൈരിയ (29) ചെറുകര കണ്ണത്ത് സഫിയ (40) ചുണ്ടമ്പറ്റ മണ്ണേങ്ങൽ ചേരിക്കല്ലിൽ വീരാൻ (62) കുന്നക്കാവ് കുഴിലൻ അബ്ദുൽ ഹക്കീം (38) വളപുരം പുഴക്കൽ മുഹമ്മദുണ്ണി (48) തേലക്കാട് കക്കാട് ആയിശയുടെ മകൾ റഹീസ (21) ചെമ്മലശ്ശേരി കാളൻചിറ സൈഫുന്നീസ (40) മകൾ ഫിദ (നാലര) വെള്ളിയം കല്ലിങ്കൽ അബ്ദുൽ നാസ൪ (37) വളപുരം ഒറവത്തൊടി ഉമ്മുകുൽസു (28) ചെറുകര അങ്ങാടിത്തൊടി ബാലകൃഷ്ണൻ (43) താമരശ്ശേരി കോയ (60) നാട്ടുകൽ കൊടക്കാട് അമ്പാട്ട് മഹമൂദ് (26) ചെറുകര ചോലമുഖത്ത് പാത്തുമ്മ (56) ചുണ്ടമ്പറ്റ വെങ്കിട്ട ഖദീജ (38) ചോലയിൽ കുഞ്ഞുട്ടി ഹാജി (60) ചെമ്മലശ്ശേരി കുന്നത്ത് സുധ (40) കൊടക്കൽ കളരിക്കൽ മാധവൻെറ മകൻ രാജൻ (34) തെങ്കര എടത്തോല സെയ്തലവിയുടെ മകൻ ജാഫ൪ (27).
 ഇവരെ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.