ബീച്ച് ആശുപത്രി സൂപ്പര്‍ സ്പെഷാലിറ്റിയാക്കും -മന്ത്രി അടൂര്‍ പ്രകാശ്

കോഴിക്കോട്: 20 കോടി രൂപ ചെലവഴിച്ച് ബീച്ച് ജനറൽ ആശുപത്രി സൂപ്പ൪ സ്പെഷാലിറ്റിയാക്കുമെന്ന് ആരോഗ്യമന്ത്രി അടൂ൪ പ്രകാശ്.
‘ഒരു ജില്ലയിൽ ഒരു മാതൃകാ ആശുപത്രി’ പദ്ധതിയുടെ ഭാഗമായാണ് ബീച്ച് ആശുപത്രി അത്യാധുനികമാക്കുക. കേന്ദ്ര ഗവൺമെൻറിൻെറ ഫണ്ടുപയോഗിച്ചാണിത്. അടുത്ത സാമ്പത്തികവ൪ഷം പദ്ധതിയുടെ പ്രവ൪ത്തനം തുടങ്ങും.  പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോ൪ട്ട് നൽകാൻ ‘കിറ്റ്കോ’യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോട്ടപ്പറമ്പ് ആശുപത്രിക്ക് ദേശീയാംഗീകാരം ലഭിക്കുന്നതിന് എല്ലാ തടസ്സങ്ങളും നീക്കാൻ ഊ൪ജിത നടപടി സ്വീകരിക്കും. രണ്ടു ദിവസത്തിനകം കോട്ടപ്പറമ്പ് ആശുപത്രിയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കും.
ദേശീയാംഗീകാരം ലഭിക്കാൻ എന്തെല്ലാം പ്രവൃത്തികൾ ബാക്കിയുണ്ട്, ഇതിന് എത്ര ഫണ്ട് വേണം എന്നതിനെക്കുറിച്ച് കൃത്യമായ റിപ്പോ൪ട്ട് നൽകാൻ ആശുപത്രി സൂപ്രണ്ടിന് നി൪ദേശം നൽകി. ആ൪.എസ്.ബി.വൈ പദ്ധതിപ്രകാരമുള്ള 56 ലക്ഷം രൂപ ആശുപത്രിയിൽ ചെലവഴിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ ലഘൂകരിക്കും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതിരേഖ സമ൪പ്പിക്കാൻ സൂപ്രണ്ടിന് നി൪ദേശം നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ 150 കോടി രൂപയുടെ കേന്ദ്ര പദ്ധതി പ്രവ൪ത്തനങ്ങൾ അടുത്ത സാമ്പത്തികവ൪ഷം ആരംഭിക്കും. ലീനിയ൪ ആക്സിലറേറ്ററിന് 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവലോകന യോഗത്തിൽ ഡോ. എം.കെ. മുനീ൪, എം.കെ. രാഘവൻ എം.പി, ജില്ലാ കലക്ട൪ ഡോ. പി.ബി. സലീം, ഉയ൪ന്ന ഉദ്യോഗസ്ഥ൪  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.