ഗോപകുമാര്‍ വധം: ശിക്ഷ ഉറപ്പാക്കിയത് പിതാവിന്‍െറ നിശ്ചയദാര്‍ഢ്യം

കോട്ടയം: ബന്ധുക്കളും അയൽവാസികളും  ഉൾപ്പെടെ കൂറുമാറിയിട്ടും മകനെതിരെ നൽകിയ മൊഴിയിൽ ഉറച്ചുനിന്ന പിതാവിൻെറ നിലപാട്  ഗോപകുമാ൪ വധക്കേസിൽ നി൪ണായകമായി.  മണിമല കടയനിക്കാട് കള്ളിക്കൽ വീട്ടിൽ ഗോപകുമാ൪ വധക്കേസിൽ രണ്ടാം പ്രതിയും അനുജനുമായ ഉണ്ണികൃഷ്ണൻ (37) കുറ്റക്കാരനെന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയത് പിതാവ് ഗോപിനാഥപിള്ളയുടെ മൊഴി ഒന്നുകൊണ്ടുമാത്രമാണ്. സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉണ്ണികൃഷ്ണൻ 302ാം വകുപ്പ്പ്രകാരം കൊലപാതകത്തിലും 201ാം വകുപ്പ്പ്രകാരം തെളിവ് നശിപ്പിച്ച സംഭവത്തിലും  കുറ്റക്കാരനാണെന്ന് കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.പി. പ്രസന്നകുമാരി വിധിക്കുകയായിരുന്നു.
തറവാട് വീടും പുരയിടവും ഗോപകുമാറിന് പിതാവ് ഗോപിനാഥപിള്ള ആധാരം ചെയ്ത് നൽകിയതിലെ വിരോധമാണ്  കൊലപാതകത്തിൽ കലാശിച്ചത്.  പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പ്രകൃതക്കാരനാണ് ഉണ്ണികൃഷ്ണനെന്ന് ഗോപിനാഥപിള്ള കോടതിയിൽ പ്രത്യേകം എടുത്തുപറഞ്ഞു. പണമിടപാടിൽ ചെറുപ്രായം മുതൽ നിരന്തരം വഴക്കും കലഹവും ഉണ്ടാക്കുന്നതിൻെറ തെളിവുകളും മജിസ്ട്രേറ്റിന് മുന്നിൽ പിതാവ് വെളിപ്പെടു ത്തി.  ഗോപിനാഥപിള്ളയുടെ സഹോദരൻ റിട്ട. പ്രഫ. ഗോപാലകൃഷ്ണപിള്ളയും ഉണ്ണികൃഷ്ണനെതിരെ മൊഴി കൊടുത്തു.
 സംഭവം നടന്ന പിറ്റേന്ന് ഒന്നും രണ്ടും മൂന്നും പ്രതികൾ കാറിൽ സഞ്ചരിച്ചെന്ന് മൊഴി നൽകിയ അയൽവാസിയും ചായക്കടക്കാരനുമായ വിജയൻപിള്ള, ഗൂഢാലോചന നടത്താൻ  മൂന്നുപേരും ഉണ്ണികൃഷ്ണൻെറ വീട്ടിലെത്തുന്നത് കണ്ട വേലക്കാരി ചെല്ലമ്മ, ഉണ്ണികൃഷ്ണനൊപ്പം വാഹനത്തിൻെറ സീസി പിടിക്കാൻ പോകുന്നയാളാണ് ഒന്നാം പ്രതി ബിനുവെന്ന് പറഞ്ഞ ഭാര്യ രേഖ, ബിനുവിൻെറ ഭാര്യാപിതാവ് ഈശോ, അഭിഭാഷകനായ സജികുമാ൪, ഉണ്ണികൃഷ് ്ണൻെറ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരൻ വിനോദ് എന്നിവരാണ് കൂറുമാറി പ്രതിഭാഗം ചേ൪ന്നത്.  
ബന്ധുവും മൂന്നാം പ്രതിയുമായ കടയനിക്കാട് കോത്തലപ്പടി പടിഞ്ഞാറെ പുത്തൻകല്ലിൽ ബിജുവിനെ (41) വെറുതെ വിടാൻ സഹായകമായത് വിനോദിൻെറയും  ബിനുവിൻെറ ഭാര്യാപിതാവ് ഈശോയുടെയും മൊഴിമാറ്റമാണ്.  
ഉണ്ണികൃഷ്ണൻ ഉപയോഗിച്ചിരുന്ന സിം കാ൪ഡ്  വിനോദിൻെറയും ബിനു ഉപയോഗിച്ചിരുന്ന  ഫോൺ കണക്ഷൻ ഈശോയുടെയും പേരിലുള്ളതായിരുന്നു. ഗോപകുമാ൪ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവും രണ്ട് ഫോണുകളിൽനിന്ന് 35 കോളുകൾ വിളിച്ചിരുന്നു. മറ്റൊരാളുടെ പേരിൽ എടുത്ത കണക്ഷൻ  രണ്ടും മൂന്നും പ്രതികൾ ഉപയോഗപ്പെടുത്തിയെന്ന്  തെളിയിക്കാൻ  പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രധാന  സാക്ഷികൾ എല്ലാവരും കൂറുമാറിയതോടെ  സാഹചര്യത്തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്.
മകനെ കാണാനില്ളെന്ന് ചൂണ്ടിക്കാട്ടി ആദ്യം ലോക്കൽ പൊലീസിൽ പരാതി നൽകിയത് മുതൽ ഗോപിനാഥപിള്ള    ഉറച്ചനിലപാടാണ് സ്വീകരിച്ചത്. വിചാരണക്കിടെ ഒന്നാംപ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങിയതും മറ്റൊരു അപൂ൪വതയാണ്. ഒന്നാംപ്രതിയുടെ തിരോധാനം സാക്ഷികളെ സ്വാധീനിക്കാനാണെന്ന ആക്ഷേപവും ഉയ൪ന്നിരുന്നു.  രണ്ടും മൂന്നും പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയതോടെയാണ് ഒന്നാംപ്രതി കീഴടങ്ങിയത്. ഇതോടെയാണ് വിചാരണ പുനരാരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.