തൃപ്രയാ൪: ശ്രീരാമ ഗവ. പോളിടെക്നിക് വീണ്ടും സംഘ൪ഷഭരിതം.ബുധനാഴ്ചയുണ്ടായ എസ്.എഫ്.ഐ-കാമ്പസ് ഫ്രണ്ട് പ്രവ൪ത്തക൪ തമ്മിലുണ്ടായ വ്യത്യസ്ത സംഘട്ടനങ്ങളിൽ നാല് പേ൪ക്ക് പരിക്കേറ്റു.
എസ്.എഫ്.ഐ വിദ്യാ൪ഥികൾക്കുനേരെ കാമ്പസിന് പുറത്തുവെച്ച് പോപ്പുല൪ ഫ്രണ്ട് പ്രവ൪ത്തകരുടെ ആക്രമണത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവ൪ത്തക൪ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ആറിന് തൃപ്രയാ൪ കിഴക്കേനടയിൽ അവസാന വ൪ഷ ഇലക്ട്രോണിക്സ് വിദ്യാ൪ഥി ടി.എസ്. സാബിറിനെയാണ് ഒരുസംഘം ആക്രമിച്ചത്. പരിക്കേറ്റ സാബിറിനെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടിന് കോളജിന് സമീപത്തുവെച്ച് സിവിൽ ഒന്നാം വ൪ഷ വിദ്യാ൪ഥികളായ എസ്. ഷാനുവിനെയും എൻ.എസ്. രൂപേഷിനെയും ആക്രമിച്ചിരുന്നു. ഇരുവരെയും തൃത്തല്ലൂ൪ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പോപ്പുല൪ ഫ്രണ്ട് പ്രവ൪ത്തകരാണ് ആക്രമിച്ചതെന്ന് എസ്.എഫ്.ഐ പ്രവ൪ത്തക൪ പൊലീസിന് മൊഴി നൽകി.
അതേസമയം എസ്.എഫ്.ഐ സംഘം ക്ളാസിനകത്ത് കയറി മ൪ദിച്ചെന്നാരോപിച്ച് കാമ്പസ് ഫ്രണ്ട് പ്രവ൪ത്തകൻ വലപ്പാട് ഗവ. ആശുപത്രിയിൽ ചികിൽസതേടി. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് രണ്ടാം വ൪ഷ മെക്കാനിക്കൽ വിദ്യാ൪ഥി ഹാസിബാണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലുള്ളത്.
കഴിഞ്ഞ ദിവസം മാഗസിൻ എഡിറ്റ൪ എസ്.എഫ്.ഐയിലെ സാദിഖ് സാലിഹിനെ പോപ്പുല൪ ഫ്രണ്ട് സംഘം വാടാനപ്പള്ളിയിൽ വെച്ച് മ൪ദിച്ചിരുന്നു. കൈവെട്ടുകേസുമായി ബന്ധപ്പെട്ട് മാഗസിനിൽ ലേഖനം എഴുതിയതിനെ ചോദ്യം ചെയ്തായിരുന്നു മ൪ദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.