കശ്മീരിലേക്ക് യു.എന്‍ സംഘത്തെ അയക്കണമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിരീക്ഷണ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിനെ സമീപിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അവിടെ നടക്കുന്ന വസ്തുതകള്‍ അന്വേഷിക്കാന്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ല. അക്കാര്യം യു.എന്‍ അംഗീകരിച്ചതാണ്. അവിടെ ഭരണകൂടത്തിന്‍െറ നേതൃത്വത്തിലാണ് ഭീകരത അരങ്ങേറുന്നത്. ഇന്ത്യക്ക് ഒരിക്കലും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.