കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗം
ഉരുൾപൊട്ടലിൽ മണ്ണിനടിയിലാവാതെ അവശേഷിച്ച ഭാഗം
നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗത്തിെൻറ മുകളിൽ നിന്നുള്ള കാഴ്ച
മണ്ണിനടിയിലായി വീട്ടിനുള്ളിൽ കുടുങ്ങിയവരെ ജെ.സി.ബി ഉപയോഗിച്ച് തെരയുന്നു
മണ്ണിനടിയിൽപെട്ടവരുടെ മൃതദേഹം കൊണ്ടുപോകുന്ന രക്ഷാപ്രവർത്തകർ
ഉരുൾപൊട്ടലിൽ ചാലിയാർപുഴ കരക്കവിഞ്ഞൊഴികിയതിനെ തുടർന്ന് പനങ്കയം പാലത്തിൽ അടിഞ്ഞുകൂടിയ മരാവശിഷ്ടങ്ങൾ
കരക്കവിഞ്ഞൊഴികിയ ചാലിയാർപുഴയിലൂടെ ഒഴുകിയെത്തിയ വീട്ടുപകരണങ്ങൾ
ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ജീപ്പ്
വനത്തിൽ കുടുങ്ങിയ ആദിവാസികളെ രക്ഷിക്കാനായി പോകുന്ന ഐ.ആർ.ഡബ്ലു പ്രവർത്തകർ
മലവെള്ളപാച്ചിലിൽ നശിച്ച വാഴത്തോട്ടത്തിൽ നിന്നും അവശേഷിക്കുന്ന കുലകൾ കൊണ്ടുപോകുന്ന കർഷകൻ
ചാലിയാർപുഴ കരക്കവിഞ്ഞൊഴികിയപ്പോൾ വീട്ടുമുറ്റത്ത് അടിഞ്ഞുകൂടിയ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു
വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾ ചങ്ങാടത്തിൽ ചാലിയാർ പുഴയിലൂടെ മുണ്ടേരിയിലേക്ക് പോകുന്നു.ചാലിയാർ കരകവിഞ്ഞൊഴികിയതിനെ തുടർന്ന് മുണ്ടേരിയിൽ നിന്ന് ആദിവാസികോളനികളിലേക്കുള്ള പാലം ഒലിച്ചുപോയിരിന്നു
ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷം തുറന്ന പോത്ത്കല്ല് കാതോലിക്കേറ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ അനുശോചന യോഗത്തിൽ മരണംതട്ടിയെടുത്ത പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രിലക്ഷ്മിയുടെ ഓർമയിൽ വിതുമ്പുന്ന സഹപാഠികൾ. ഉരുൾപൊട്ടലിൽ ഈ സ്കൂളിലെ ആറ് വിദ്യാർത്ഥികൾ മണ്ണിനടിയിലായി
ഉരുൾപൊട്ടലിൽ കാണാതായ അമ്മയെയും സഹോദരനെയും കാത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തളർന്നുകിടക്കുന്ന സുജിത. ഭൂദാനം സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ദൃശ്യം
2019 ആഗസ്റ്റ് 8ന് രാത്രിയിലാണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നിലമ്പൂർ പോത്തുകൽ കവളപ്പാറയിലെ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിനടിയിലായ 59 പേരിൽ 48 പേരുടെ മൃതദേഹങ്ങളാണ് നാട്ടുകാരും സന്നദ്ധപ്രവർത്തകരും അഗ്നിരക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തത്. പതിനൊന്ന് പേരെ കെണ്ടത്താനായില്ല. ഇവിടെയുളളവർ ഇപ്പോഴും ദുരന്തത്തിെൻറ ഒാർമയിൽ നിന്ന് മോചിതരായിട്ടില്ല. ഉറ്റവരെ തേടി നിരവധി കുടുംബങ്ങളാണ് കണ്ണീർ ഒാർമകളുമായി അവിടെ ജീവിക്കുന്നത്. ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയായി. ഒാർമചിത്രങ്ങളിലൂടെ യാത്ര...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.