പൂക്കളിറുത്ത് സ്നേഹം പങ്കുവെച്ച് വീണ്ടും പൂക്കാലം... ഫോട്ടോ -പി സന്ദീപ്
വരൂ, വീട്ടിലിരുന്നും ആഘോഷിക്കാം... ആശംസകളൊരുക്കാം... ഫോട്ടോ -ജോൺസൺ വി ചിറയത്ത്
കായ വറുത്തെടുത്ത് ശർക്കര ഉപ്പേരിയും കൂട്ടി ഒാണം ഉണ്ണാം... ഫോട്ടോ -ജോൺസൺ വി ചിറയത്ത്
എല്ലാരും മാസാണ്, മാസ്ക് കൂടെ ഉണ്ടെങ്കിൽ... ഫോട്ടോ-ജോൺസൺ വി. ചിറയത്ത്
പച്ചക്കറിയാണേലൂം...ഷീൽഡും കൈയ്യുറയും മാസ്കും വേണം...
എണ്ണയിൽ വറുത്ത് കോരിയെടുത്ത്.... ഫോട്ടോ-ജോൺസൺ വി. ചിറയത്ത്
അകലം പാലിച്ച് കോടിയെടുക്കാം... ഫോട്ടോ: പി.ബി ബിജു
പാതാളത്തിൽ നിന്ന് വന്നാലും മാസ്ക് നിർബന്ധം... ഫോട്ടോ: പി.ബി ബിജു
ഈ ഒാണക്കാലത്തെങ്കിലും എല്ലാം പരമ്പരാഗത രീതിയിലൊരുക്കാം... ഫോട്ടോ-ജോൺസൺ വി. ചിറയത്ത്
നാടൊരുങ്ങി, വീടകങ്ങളൊരുങ്ങി... പൂക്കാലമൊരുക്കാം...
ഇവിടെ കൈയ്യുറയുണ്ട്, മാസ്കുണ്ട്... അങ്ങ് പാതാളത്തിൽ കൊറോണയില്ല... ഫോട്ടോ: പി.ബി ബിജു
പരക്കം പാച്ചിലില്ലാത്ത ഇക്കാലവും കടന്നുപോകും... ഫോട്ടോ: പി.ബി ബിജു
മഹാമാരിക്കാലം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെങ്കിലും ഹൃദയബന്ധത്തിന് വിലങ്ങു തടിയായില്ല. സമൃദ്ധി നിറഞ്ഞ ഒാണാഘോഷങ്ങൾ ഒാർമിപ്പിച്ച് കരുതലിന്റെ ഒരു ഒാണക്കാലം കൂടി. ഈ നല്ലോണക്കാലം കരുതലിന്റെ സന്ദേശങ്ങൾ പങ്കുവെച്ച് ഹൃദയബന്ധങ്ങളെ കൂട്ടിയിണക്കി മുന്നോട്ട് പോകട്ടേ... ഇനിയും ഒാണം വരും... ഈ കാലവും കടന്നു പോകും...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.