അതിജീവനത്തിലേക്ക്​ തുഴയെറിയാൻ

സംഹാര താണ്ഡവമാടിയ ഒാഖിയുടെ വിറങ്ങലിപ്പ് ഇനിയും തീരത്തുനിന്ന് വിട്ടകന്നട്ടില്ല. ഒാർമകളിലെ മുറിവ് ഉണങ്ങാതെ അവശേഷിക്കുന്നുണ്ടെങ്കിലും വറുതിയുടെ വറുചട്ടിയിൽ നിന്ന് കരകയറാൻ വലയെറിയുകയാണ് തീരജീവിതങ്ങൾ. ഇതിനിടെ ഇടിത്തീ ​േപാലെയെത്തിയ കോവിഡ് മഹാമാരിയും സാമൂഹിക നിയന്ത്രണങ്ങളും ഇവരുടെ ഉപജീവനം മുട്ടിക്കുകയാണ്. പ്രതിസന്ധിയുടെ കറുത്ത നാളുകളിലും കടൽ പോലെ വിശാലവും തിളക്കമേറിയതുമായ പ്രതീക്ഷകളാണ് തീര ജീവിതങ്ങൾക്ക് മുന്നോട്ടുേപാകാനുള്ള പ്രചോദനവും ആത്മവിശ്വാസവുമേകുന്നത്. അതിജീവനത്തിലേക്ക്​ തുഴയെറിയാൻ, ചാകര പോലെയെത്തുന്ന സമൃദ്ധമായ നല്ലനാളുകൾ സ്വപ്നം കണ്ട് ഇവർ വള്ളമിറക്കുകയാണ്...

നല്ലകാലത്തി​െൻറ ഓർമകൾക്കുപിന്നാലെ പ്രതിസന്ധിയുടെ വറുതികൾ തീർത്ത തിരുവനന്തപുരത്തെ വിഴിഞ്ഞം, കോവളം, പൂന്തുറ, വലിയതുറ, ശംഖുമുഖം എന്നീ മത്സ്യ മേഖലകളിൽനിന്നുള്ള പഴയതും പുതിയതുമായ കാഴ്ചകൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.