ക്രൂരത തുടർന്ന് ഇസ്രായേൽ; കണ്ണീരായി ​ഫലസ്തീൻ- ​ചിത്രങ്ങളിലൂടെ....

ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരെയോർത്ത് വിലപിക്കുന്ന, പരിക്കേറ്റവരെ മാറോടണച്ച് കരഞ്ഞ് തളർന്ന ദുരന്തഭൂമിയായിരിക്കുന്നു ​ഗസ്സ. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും വിഛേദിക്കപ്പെട്ട ​ഗസ്സയിൽ ഇരുനൂറിലധികം പേർക്ക് ജീവൻ നഷ്ടമാകുകയും രണ്ടായിരം പേർ പരിക്കേൽക്കുകയും ചെയ്തു. എന്നിട്ടും ഇസ്രായേൽ അക്രമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുന്ന ആശുപത്രിയിൽ കരളലിയിപ്പിക്കുന്ന കാഴ്ചകളാണെങ്ങും..

രക്തമൊഴുകുന്ന ​ഗസ്സയുടെ തെരുവുകളിൽ നിസ്സഹായരായ കുട്ടികളുടെയും സ്ത്രീകളുടെയും തേങ്ങലുകൾ മാത്രം അവശേഷിക്കുന്നു. വർണവെറിയൻ രാജ്യമായ ഇസ്രായേൽ ആക്രമണം തുടരുമ്പോഴും സാമൂഹികപ്രവർത്തകരും ആരോ​ഗ്യപ്രവർത്തകരും ദുരന്തഭൂമിയിൽ കർമനിരതരാണ്. ​ഗസ്സയിൽ നിന്നുള്ള ചിത്രങ്ങളിലൂടെ....

ചിത്രങ്ങൾ- എ.പി, എ.എഫ്.പി
കടപ്പാട്- അൽജസീറ 

Tags:    
News Summary - Palastine Photos, Gaza Photos, Gaza City Photos, In Pictures, Israeli attack,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.