'തമ്പി'​ലെ സ്വീകരണമുറിയിലേക്കെത്തി, ​നിശ്ചലനായി


അഭിനയരംഗത്തെ ചലനാത്മകതകൊണ്ട്​ മലയാളസിനിമയെ സജീവമാക്കിയ ​നെടുമുടി വേണു 'തമ്പി'​ലെ സ്വീകരണമുറിയിലേക്ക്​ നിശ്ചലനായെത്തി. രോഗബാധിതനായത്​ അറിയാമായിരുന്നെങ്കിലും അപ്രതീക്ഷിത വേർപാട്​ സിനിമ-സാംസ്​കാരിക ലോകത്തിന്​ ഞെട്ടലായിരുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ്​ ഉദരരോഗത്തെ തുടർന്ന്​ നെടുമുടി വേണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഞായറാഴ്​ച ആരോഗ്യസ്ഥിതി വഷളായി​. ഇതിനെതുടർന്ന്​ വിദേശത്തുള്ള മകനെ വിവരം അറിയിക്കുകയും അദ്ദേഹം നാട്ടിലെത്തുകയും ചെയ്​തിരുന്നു. മരണസമയത്ത്​ മക്കളെല്ലാം അടുത്തുണ്ടായിരുന്നു. ഉച്ചക്ക്​ ഒന്നോടെയായിരുന്നു അന്ത്യം.

മന്ത്രി സജി ചെറിയാൻ സ്വകാര്യആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചു. തുടർന്നാണ്​ മൃതദേഹം വസതിയായ വട്ടിയൂർക്കാവിലെ തമ്പിലേക്കെത്തിച്ചത്​. മന്ത്രിമാരും ചലച്ചിത്ര-സാംസ്​കാരിക രംഗത്തെ പ്രമുഖരു​മെല്ലാം അ​േന്ത്യാപചാരമർപ്പിക്കാൻ എത്തിയിരുന്നു. വിപുലമായ ബന്ധങ്ങളാണ്​ നെടുമുടി വേണുവിന്​ തലസ്ഥാനത്തുള്ളത്​. ഇവരെല്ലാം അവസാനമായി കാണാൻ രാത്രി വൈകിയും തമ്പിലേക്കെത്തുന്നുണ്ടായിരുന്നു. രാവിലെ പത്തുവരെ വസതിയിൽ പൊതുദർശനമുണ്ടാകും. തുടർന്ന്​ രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന്​ വെക്കും. ശാന്തികവാടത്തിലാണ്​ ഒൗദ്യോഗികബഹുമതികളേ​ാടെ സംസ്​കാരം.

Tags:    
News Summary - nedumudi venu death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.