Posted On
date_range Updated On
date_range ചെറുപ്രായത്തിൽ എഴുതിയ കവിതകൾക്കായ് - മരീനാ സ്വെറ്റെവ
ചെറുപ്രായത്തിൽ
ഞാനെഴുതിയ കവിതക്കായ്
ഞാനൊരു കവിയാണെന്ന്
ഒരിക്കലും അറിഞ്ഞിരുന്നില്ല
ജലധാരയന്ത്രത്തിൽ നിന്നും
ചുഴറ്റുന്ന തുള്ളികൾ പോലെ
റോക്കറ്റിൽ നിന്നുമുള്ള
സ്ഫുലിംഗങ്ങൾ പോലെ
ഉറക്കംത്തിെൻറയും കത്തിപടലരിെൻറയും
അഭയത്തിൽ
അവ കൊച്ചു ചെകുത്താൻമാരെ പോലെ ആളിക്കത്തി
മരണത്തെയും യൗവനത്തെയും കുറിച്ചുള്ള
എെൻറ കവിതകൾക്കായ്
വായിക്കപ്പെടാത്ത എെൻറ
കവിതകൾക്കായ്
പൊടിപിടിച്ചു ഷോപ്പുകളിൽ
അവ വിൽക്കപ്പെടാതെ
ചിതറി കിടന്നു
അനർഘമായ വീഞ്ഞു പോലുള്ള
എന്റെ കവിതകൾക്കായ്
അതിെൻറ കാലം വന്നെത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.