ജാതീയതയെ കത്രികവെക്കുന്ന ഈ ഹ്രസ്വചിത്രം കാണാതെ പോകരുത്...

ഒളിഞ്ഞും തെളിഞ്ഞും ഇന്നും നിലനിൽക്കുന്ന ജാതി ചിന്തകളെ വിഷയമാക്കിയിരിക്കുന്ന 'കത്രിക' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ബഡ്ജറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിശാന്ത് പിള്ള നിർമ്മിച്ച് ദർശൻ കെയാണ് ചിത്രത്തിന് രചനയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചത്. 

ജാതി സ്വത്വം എപ്രകാരമാണ് ഒരു സാമൂഹിക മൂലധനമായി പ്രവർത്തിക്കുന്നത് എന്നും സാമ്പത്തിക സ്ഥിതി അതിന് അതീതമാണെന്നും ചിത്രം പറഞ്ഞുവെക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. 

Full View

മറിമായം സീരിയൽ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ് ചെറുവത്തൂർ ആണ് ആണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 'രമണിയേച്ചിയുടെ നാമത്തിൽ' ഷോർട്ട് ഫിലിം, "കവി ഉദ്ദേശിച്ചത്"  തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ അരുൺകുമാർ മറ്റൊരു വേഷവും ചെയ്തിട്ടുണ്ട്. വിവേക് രഘുനാഥൻ, തമ്പാൻ കൊടക്കാട്, അശ്വിൻ തായിനേരി എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു. സച്ചിൻ രവി ആണ്  ഛായാഗ്രഹണം. 

ഇന്ത്യയിലെ ആദ്യത്തെ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോണ്ടസ്റ്റ് ആയ ബഡ്ജറ്റ് ലാബ് മലയാളം ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോണ്ടസ്റ്റിന്റെ നാലാമത്തെ സീസൺ വിജയിയാണ് ടീം കത്രിക. തിങ്കിംഗ് ഹാർട്ട്  ഫിക്ഷൻ ചാലഞ്ച് എന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം ജൂറിയുടെ പ്രത്യേക പരാമർശം നേടി.

പൂമരം സിനിമയുടെ സംഗീത സംവിധായകരിൽ ഒരാളായ വിഷ്ണു ശിവശങ്കർ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ശബ്ദമിശ്രണം അനൂപ് വൈറ്റ് ലാൻഡ്. ക്രിയേറ്റീവ് ഡയറക്ടർ ശ്രീനാഥ് ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ അശ്വിൻ തായിനേരി.
 

News Summary - Short Film Kathrika is directed by Darshan K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.