വീട്​ പ്ലാസ്​​റ്റിക്​ ഷീറ്റിട്ട്​ മൂടി ഷാരൂഖ്​; കാരണമന്വേഷിച്ച്​ ആരാധകർ

മുംബൈ: മഴക്കാലമെത്തിയതോടെ വീടി​​​​െൻറ പുറംഭാഗം പ്ലാസ്​റ്റിക്​ ഷീറ്റിട്ട്​ മറച്ചിരിക്കുകയാണ്​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻ. മുംബൈയിലെ കടൽത്തീരത്തിന്​ സമീപമാണ്​ മന്നത്ത്​ എന്ന പേരിൽ പ്രശസ്​തമായ ഷാരൂഖി​​​​െൻറ വീടുള്ളത്​. 

ബാൽക്കണിയടക്കം ഷീറ്റിട്ട്​ മൂടിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. അതേസമയം, എല്ലാ മൺസൂൺ കാലത്തും ഷാരൂഖി​​​​െൻറ വീട്​ ഇപ്രകാരം ചെയ്യാറുണ്ടെന്നാണ്​ പലരും പറയുന്നത്​​. അടുത്തദിവസങ്ങളിൽ മുംബൈയിൽ കനത്തമഴയാണ്​ കാലാവസ്​ഥ നിരീക്ഷകർ​ പ്രവചിക്കുന്നത്​. കൂടാതെ കഴിഞ്ഞദിവസങ്ങളിലെ മഴയിൽ പലയിടങ്ങളും വെള്ളത്തിലാവുകയും ചെയ്​തിരുന്നു. 

ഭാര്യ ഗൗരി ഖാൻ, മക്കളായ സുഹാന, ആര്യൻ, അഭ്​റാം എന്നിവരാണ് ഷാരൂഖിനൊപ്പം​ ഈ വീട്ടിലുള്ളത്​. സുഹാനയും ആര്യനും വിദേശത്താണ്​ പഠിക്കുന്നത്​. എന്നാൽ, ലോക്​ഡൗൺ ആയതോടെ ഇവരും ഇപ്പോൾ വീട്ടിലുണ്ട്​. 

ഷാരൂഖ്​ ജന്മദിനത്തിൽ സ്​ഥിരമായി ആരാധകരെ കാണാറുള്ളത്​ ഈ വീടി​​​​െൻറ മുകളിൽ വെച്ചാണ്​. കഴിഞ്ഞമാസം വീടി​​​​െൻറ ബാൽക്കണിയിൽ അദ്ദേഹം ഷൂട്ടിങ്​ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2018ലിറങ്ങിയ ‘സീറോ’യാണ്​​ ഷാരൂഖ്​ നായകനായ അവസാനചിത്രം. 

Tags:    
News Summary - Shah Rukh Khan's Mumbai Home Mannat Covered With Plastic Sheets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.