Posted On
date_range Updated On
date_range വൈ.എസ്.ആറായി മമ്മൂട്ടി; ‘യാത്ര’ 21ന്
ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’ എന്ന ചിത്രം ഡിസംബർ 21ന് റിലീസ് ചെയ്യും. വൈ.എസ്.ആറിന്‍റെ മകൻ ജഹൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാണ് സിനിമ എത്തുക. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്.ആറിെൻറ പദയാത്രയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
സുഹാസിനി മണിരത്നവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശശി റെഡ്ഡി, വിജയ് ചില്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തമിഴ് നടൻ സൂര്യയടക്കം അണി നിരക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.