Posted On
date_range Updated On
date_range വൈ.എസ്.ആറായി മമ്മൂട്ടിയുടെ ‘യാത്ര’ തുടങ്ങി; ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്ത് VIDEO
ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’ എന്ന ചിത്രത്തിലെ ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്ത്. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്.ആറിെൻറ പദയാത്രയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
വൈ.എസ്.ആറായി വേഷമിട്ട് പദയാത്രയിൽ മമ്മൂട്ടി അനുയായികൾക്കൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശശി റെഡ്ഡി, വിജയ് ചില്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തമിഴ് നടൻ സൂര്യയടക്കം വൻ താരനിരയാണ് അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.