പ്രതീക്ഷിക്കാത്ത അവാർഡ്​, സന്തോഷം -ഇന്ദ്രൻസ്​

തിരുവനന്തപുരം: മികച്ച നടനുള്ള അവാർഡ്​ തനിക്ക്​ ലഭിക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ലെന്ന്​ ഇന്ദ്രൻസ്​. അവാർഡിനായി ഒരുപാട്​ കൊതിച്ചിരുന്നു. എന്നാൽ ഇത്​ പ്രതീക്ഷിച്ചിരുന്നില്ല. മികച്ച നടൻമാരോടൊപ്പം നിൽക്കാൻ വേണ്ട ശ്രമങ്ങൾ സിനിമയിൽ നടത്തിയിരുന്നു. അവാർഡ്​ ലഭിച്ചതിൽ സന്തോഷം. കൂടുതൽ ഉത്തരവാദിത്തം തോന്നുന്നുവെന്നും ഇന്ദ്രൻസ്​ പ്രതികരിച്ചു. 

ആളോരുക്കം എന്ന സിനിമയിലെ ഒാട്ടൻ തുള്ളൽ കലാകാര​​​​െൻറ ജീവിതമാണ്​ താൻ അവതരിപ്പിച്ചത്​. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളൽ കലാകാര​​​​െൻറ ജീവിതവും ഒറർപ്പെടുലുമാണ്​ സിനിമയിൽ. ഇൗ വേഷത്തിനായി നല്ല പരിശീലനം നടത്തിയിരുന്നു. സംവിധായകൻ അഭിലാഷ്​ നല്ല സഹായം നൽകി. അദ്ദേഹം ഒാരോ സീനും അഭിനയിച്ചു കാണിക്കുകയും മറ്റും ചെയ്​തിരുന്നു. നല്ല സഹ പ്രവർത്തകരെ കിട്ടിയതാണ്​ ഇൗ സിനിമയിൽ എനിക്കുണ്ടായ ഭാഗ്യമെന്നും ഇന്ദ്രൻസ്​ പറഞ്ഞു.

Tags:    
News Summary - Very Happy To get the Award - Says Indrans - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.